തിരുവനന്തപുരം: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റു ചെയ്തുവെന്ന വാര്‍ത്ത. തുഷാര്‍ നിലവില്‍ അജ്മാന് ജയിലിലാണെന്ന് കൈരളി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തേ തുഷാറിന്റെ പേരിലുണ്ടായിരുന്ന വണ്ടിച്ചെക്ക് കേസാണിതെന്നാണ് അറിയുന്നത്. ഒരു വനിതയാണ് വണ്ടിച്ചെക്കിന്റെ പേരില്‍ കേസ് കൊടുത്തിട്ടുള്ളതെന്നും സൂചനകളുണ്ട്. ഇവര്‍ യുഎഇ സ്വദേശിയാണെന്നും പറയപ്പെടുന്നു. ഒത്തുതീര്‍പ്പിനെന്ന പേരില്‍ അജ്മാനിലേക്കു വിളിച്ചു വരുത്തി തുഷാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണു വിവരം.
എന്നാല്‍ ഇതേക്കുറിച്ച് അജ്മാന് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു തുഷാര്‍. 78,816 വോട്ടു ലഭിച്ച തുഷാറിന് കെട്ടിവച്ച കാശും നഷ്ടപ്പെട്ടിരുന്നു.