മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്കി ഗാനഗന്ധര്വ്വന് ഡോ. കെ. ജെ. യേശുദാസ്. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് സഹായഹസ്തവുമായി സിനിമാ മേഖലയില്‍ നിന്ന് ഒരുപാട് പേര് ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്.
ഇക്കൂട്ടത്തില്‍ എല്ലാ മലയാളികളും ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട പേരുകളിലൊന്നാണ് യേശുദാസ്. കഴിഞ്ഞ പ്രളയദുരന്തത്തില്‍ അടക്കം യേശുദാസ് എന്തു ചെയ്തു എന്ന ചോദ്യം മലയാളികള്‍ ഉന്നയിച്ചിരുന്നു.
സി സി ജോര്‍ജ് അടക്കം ഇത് പരാമര്‍ശിച്ച രംഗത്ത് വന്നിരുന്നു. അന്ന് മുഖ്യമന്ത്രി പിണറായി വിജയന് യേശുദാസ് എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന് അറിയിച്ചിരുന്നു.
ഇപ്പോള്‍ ഇതാ ഈ വര്‍ഷവും യേശുദാസ് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് തന്നെ സന്ദര്‍ശിച്ച ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ഏല്‍പ്പിച്ചിരിക്കുകയാണ്. പത്നി പ്രഭയോടൊപ്പം ആണ് യേശുദാസ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
മലയാള സിനിമയില്‍ നിന്ന് ഇന്ദ്രജിത്ത്, ടോവിനോ തോമസ് ജോജു ജോര്‍ജ്ജ് എന്നിവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കുന്നുണ്ട്.
സൂപ്പര്‍ മെഗാ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും സജീവ സാന്നിധ്യമായി എല്ലാ പിന്തുണയുമായി രംഗത്തുണ്ട്. ഇതില്‍ മോഹന്‍ലാല്‍ പ്രളയക്കെടുതിയില്‍ അകാലത്തില്‍ ജീവന് പൊലിഞ്ഞ ലിനുവിന്റെയും അബ്ദുല്‍ റസാഖിന്റെയും കുടുംബത്തിന് സഹായവുമായി എത്തിയിരുന്നു