ജനീവ: കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ നീക്കങ്ങള്‍ക്കു മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാന് ഭീകരവാദം നിര്‍ത്തിയാല്‍ ചര്‍ച്ചയാകാമെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു. യുഎന്‍ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിനു ശേഷമായിരുന്നു ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന് നിലപാട് അറിയിച്ചത്.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370–യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ആവശ്യമില്ല– അദ്ദേഹം പറഞ്ഞു.
രക്ഷാസമിതിയില്‍ ചൈന മാത്രമാണു നിലവില്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നത്.