നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രം പൊറിഞ്ചു മറിയം ജോസ്ആഗസ്റ്റ് 15 സ്വാതന്ത്യ ദിനത്തിൽ റിലീസിന് തയ്യാറെടുക്കുന്നു. അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജും, നൈല ഉഷയും, ചെമ്പന്‍ വിനോദുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച് കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്ന് നിർമ്മിച്ച പൊറിഞ്ചുമറിയംജോസ് ചാന്ത് വി ക്രീയേഷൻസാണ് തീയറ്ററുകളിൽ എത്തിക്കുന്നത്.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും. ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ചിത്രത്തിന്റെ ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത് രാജശേഖറും, സുപ്രീം സുന്ദറുമാണ്. ചിത്രത്തിന്റെ കൊറിയോഗ്രാഫി പ്രസന്ന സുജിത്തുമാണ്.ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകന് ആയി എത്തുന്ന ചിത്രം കൂടിയാണ് പൊറിഞ്ചു മറിയം ജോസ്.
ചിത്രത്തില്‍ കാട്ടാളന് പൊറിഞ്ചു എന്ന കഥാപാത്രമായി ജോജു എത്തുമ്പോള്‍ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായി നൈലയും പുത്തന്‍പള്ളി ജോസായി ചെമ്പന്‍ വിനോദും വേഷമിടുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.