തൃശൂര്‍: ഏനാമാക്കല്‍ റഗുലേറ്റര്‍ ഫേസ് കനാലിലെ റിംഗ് ബണ്ട് പൂര്‍ണമായും നീക്കം ചെയ്യാത്തതില്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പൊട്ടിത്തെറിച്ച് മന്ത്രി വി എസ് സുനില്‍കുമാര്‍ രംഗത്ത് . തൃശൂരിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടയിലാണ് എന്‍ജിനിയര്‍മാരെ വിളിച്ചുവരുത്തി മന്ത്രി ശകാരിച്ചത്.
' ഈ ആളുകള്‍ മുഴുവന്‍ വെള്ളത്തിലായിരിക്കുന്നതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ മൂന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ക്കാണ്. നാട്ടുകാരെ മുഴുവന്‍ വെള്ളത്തിലാക്കി . നിങ്ങള്‍ ഇത് ആദ്യം തുറന്നിരുന്നെങ്കില്‍ ഈ നിലയുണ്ടാകുമായിരുന്നോ? നിങ്ങളോടു ജില്ലാ കളക്ടര്‍ വിളിച്ചുപറഞ്ഞില്ലേ? നിങ്ങളെയൊക്കെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയാണ് വേണ്ടത് . ഇന്നു രാത്രിക്കുള്ളില്‍ ബണ്ട് പൊളിച്ചില്ലെങ്കില്‍ മൂന്നു പേരേയും സസ്പെന്‍ഡ് ചെയ്യുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും നിങ്ങളിത് പൊളിച്ചിട്ട് പോയാല്‍ മതിയെന്നും' - മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.