മുംബൈ: രണ്ട് ഏത്തപ്പഴത്തിന് ആഡംബര ഹോട്ടല്‍ ഈടാക്കിയ 442 രൂപ വന്‍ തുകയാണെന്ന് കരുതിയവര്‍ക്ക് തെറ്റി. രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് മുംബൈയിലെ ഹോട്ടല്‍ 1700 രൂപ ഈടാക്കിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. എഴുത്തുകാരനായ കാര്‍ത്തിക് ധര് ആണ് മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടല്‍ രണ്ട് മുട്ടയ്ക്ക് 1700 രൂപ ഈടാക്കിയെന്ന് വെളിപ്പെടുത്തിലുമായി രംഗത്തെത്തിയിട്ടുള്ളത്. രണ്ട് ഓംലെറ്റിന് 1700 രൂപ ഈടാക്കിയെന്നും ധര് ട്വിറ്ററില്‍ പോസ്റ്റുചെയ്ത ബില്ലില്‍ വ്യക്തമാക്കുന്നു.