Image

ഇരുചുമലിലും കുട്ടികള്‍; പ്രളയ ജലത്തിലൂടെ പൊലീസുകാരന്‍ നടന്നത്‌ ഒന്നര കിലോമീറ്റര്‍

Published on 11 August, 2019
ഇരുചുമലിലും കുട്ടികള്‍; പ്രളയ ജലത്തിലൂടെ പൊലീസുകാരന്‍ നടന്നത്‌ ഒന്നര കിലോമീറ്റര്‍
ന്യൂഡല്‍ഹി: ഗുജറാത്തില്‍ കനത്ത മഴ മൂലമുണ്ടായ പ്രളയത്തെ തുടര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനങ്ങളും സജീവമാണ്‌. ഇവയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്‌. 

ഇക്കൂട്ടത്തില്‍ ഒരു പൊലീസുകാരന്‍െറ രക്ഷാപ്രവര്‍ത്തനത്തിന്‍െറ വിഡിയോ ആളുക?ളുടെ ഹൃദയം കവരുന്ന ഒന്നാണ്‌.

രണ്ട്‌? കുട്ടികളെ തന്‍െറ ഇരു ചുമലുകളിലുമായി ഇരുത്തി പ്രളയ ജലത്തിലൂടെ പൊലീസുകാരന്‍ നടന്നു വരുന്നതാണ്‌ വിഡിയോയിലുള്ളത്‌. അഹമ്മദാബാദില്‍ നിന്ന്‌ 200 കിലോമീറ്റര്‍ അകലെ മോര്‍ബി ജില്ലയിലെ കല്യാണ്‍പര്‍ ഗ്രാമത്തിലാണ്‌ സംഭവം. 

ഗുജറാത്ത്‌ പൊലീസിലെ കോണ്‍സ്റ്റബിള്‍ പൃഥ്വിരാജ്‌ സിന്‍ഹ്‌ ജദേജയാണ്‌ രണ്ടു കുട്ടികളെ തോളിലേറ്റി സുരക്ഷിത സ്ഥാനത്ത്‌ എത്തിച്ചത്‌. 

അരയ്‌ക്കു മുകളില്‍ ഉയര്‍ന്ന വെള്ളത്തിലൂടെ ഒന്നര കിലോമീറ്ററോളമാണ്‌പൊലീസുകാരന്‍ പ്രളയം കവര്‍ന്ന വീട്ടില്‍ നിന്ന്‌ രക്ഷപ്പെടുത്തിയ കുട്ടികളെയുമെടുത്ത്‌ നടന്നത്‌

ഗുജറാത്ത്‌ എ.ഡി.ജി.പി ഷംഷേര്‍ സിങ്‌ ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്‌. 

ഏത്‌ പ്രതികൂല സാഹചര്യത്തിലും കര്‍ത്തവ്യം നിര്‍വഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സമര്‍പ്പണത്തി?േന്‍റയും കഠിനാധ്വാനത്തിന്‍റയും ഉറച്ച തീരുമാനത്തി?േന്‍റയും വിവിധ മാതൃകകളില്‍ ഒന്നാണ്‌ പൃഥ്വിരാജ്‌ സിന്‍ഹ്‌ ജദേജയെന്ന്‌മുഖ്യമന്ത്രി വിജയ്‌ രൂപാനി ട്വീറ്റ്‌ ചെയ്‌തു.

 .


Join WhatsApp News
josecheripuram 2019-08-11 13:53:18
That's a real Police."Ethavenemeda Police".
Jack Daniel 2019-08-11 16:01:32
He is not a police bro. He is the real humanist 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക