സോള്‍: പുതുതായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുടെ പരിശീലനം ദക്ഷിണ കൊറിയയു.എസ് സംയുക്ത സൈനികാഭ്യാസത്തിനു നേരെയുള്ള മുന്നറിയിപ്പാണെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍.
രാജ്യത്തിന്‍െറ പടിഞ്ഞാറന്‍ വ്യോമകേന്ദ്രത്തില്‍നിന്ന് തൊടുത്ത രണ്ട് മിസൈലുകള്‍, തലസ്ഥാനമായ പ്യോങ്യാങ്ങും താണ്ടി രാജ്യത്തിന്‍െറ കിഴക്കന്‍ തീരത്തെ ലക്ഷ്യത്തിലെത്തിയതായി ഉ. കൊറിയയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെ.സി.എന്‍.എ) റിപ്പോര്‍ട്ട് ചെയ്തു.
ആണവനിരായുധീകരണം സംബന്ധിച്ച് യു.എസുമായുള്ള ചര്‍ച്ചകള്‍ സ്തംഭിച്ച സാഹചര്യത്തിലാണ് രണ്ടാഴ്ചക്കിടെ നാലു ആയുധ പരീക്ഷണങ്ങള്‍ ഉ. കൊറിയ നടത്തുന്നത്.
യു.എസ് സഖ്യകക്ഷികളായ ദ. കൊറിയ, ജപ്പാന് എന്നിവക്കും അവരുടെ സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണം നടത്താനുള്ള ഉ.കൊറിയയുടെ ശേഷി തെളിയിക്കുന്നതാണ് പുതിയ ആയുധ പരീക്ഷണങ്ങള്‍.