മദ്യലഹരിയില്‍ യുവ മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് എളുപ്പത്തില്‍ ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി.
ശ്രീറാം വെങ്കിട്ടരാമനൊപ്പം യാത്ര ചെയ്ത വഫ ഫിറോസും ദക്സാക്ഷികളും മദ്യപിച്ചുവെന്ന് പറഞ്ഞിട്ടും അത് തെളിവായി സ്വീകരിക്കാതെ പോലീസിനെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ് ഹരീഷ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ
കൂടെ യാത്ര ചെയ്ത വഫ പറയുന്നു ശ്രീരാം മദ്യപിച്ചിട്ടുണ്ടെന്ന് .... ദൃക്സാക്ഷികള്‍ പറയുന്നു അയാളുടെ കാല് നിലത്തുറക്കുന്നില്ല എന്ന് ...അത് ഒരു തെളിവേ അല്ല...ക്രിമിനലായ പള്‍സര്‍ സുനി പറയുന്നു ദിലീപാണ് കുറ്റക്കാരന്‍ എന്ന് ... അത് 84 ദിവസം ഒരു മനുഷ്യനെ ജയിലില്‍ ഇടാന്‍ പറ്റിയ ഒന്നാന്തരം തെളിവാണ് ... കഅട ക്കാരന്റെ ഇത്തരം 370 ാഹ ഉം സാധാരണക്കാരന്റെ 370 ാഹ ഉം ഒക്കെ എന്നാണ് ഒന്നാവുക....