Image

നരഹത്യ നടത്തിയ ക്രൂസിയസിനെ മെക്‌സിക്കോയ്ക്ക് വിട്ടു നല്‍കേണ്ടി വരുമോ?- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 07 August, 2019
നരഹത്യ നടത്തിയ ക്രൂസിയസിനെ മെക്‌സിക്കോയ്ക്ക് വിട്ടു നല്‍കേണ്ടി വരുമോ?- (ഏബ്രഹാം തോമസ്)
യു.എസില്‍ ടെക്‌സസിലെ അല്‍പാസോയിലെ വാള്‍മാര്‍ട്ടില്‍ തുടര്‍ച്ചയായി വെടിവെച്ച് 22 പേരെ വധിച്ച ഘാതകന്‍ 21 കാരന്‍ പാട്രിക് ക്രൂസിയസിനെ നാടുകടത്തി തങ്ങള്‍ക്ക് നല്‍കണമെന്ന് അമേരിക്കയോട് മെക്‌സിക്കോ ആവശ്യപ്പെട്ടു. കാരണം ഇയാളുടെ തോക്കിന് ഇരയായി മരിച്ച 7 പേരെങ്കിലും അല്‍പാസോയില്‍ ആസമയത്ത് ഉണ്ടായിരുന്ന മെക്‌സിക്കന്‍ പൗരന്മാരായിരുന്നു എന്ന് മെക്‌സിക്കോയുടെ വിദേശ കാര്യമന്ത്രി മാഴ്‌സലോ എബ്രാര്‍ഡ് പറഞ്ഞു. യു.എസ്.- മെക്‌സിക്കോ അതിര്‍ത്തി നഗരമായ അല്‍പാസോയില്‍ ഷോപ്പിംഗിനായി ധാരാളം മെക്‌സിക്കര്‍ എത്താറുണ്ട്. പ്രത്യേകിച്ച് വീക്കെന്‍ഡ് ആയിരുന്നതിനാല്‍ ഇവരുടെ ബാഹുല്യം കൂടുതലായിരുന്നു.
'ഇത് ഒരു തീവ്രവാദ ആക്രണമായി, അതും മെക്‌സിക്കന്‍- അമേരിക്കന്‍ സമൂഹത്തിന് എതിരായും യു.എസില്‍ ഉള്ള മെക്‌സിക്കന്‍ പൗരന്മാര്‍ക്കെതിരായ ആക്രമണമായും ഞങ്ങള്‍ കരുതുന്നു. മെക്‌സിക്കോ ഇത് കടുത്ത അന്യായമായി കാണുന്നു. എന്നാല്‍ വിദ്വേഷത്തെ വിദ്വേഷം കൊണ്ടു നേരിടുകയില്ല. യുക്തിപൂര്‍വ്വം നിയമമനുസരിച്ച് ഉറച്ചു തന്നെ നേരിടും', എബ്രാര്‍ഡ് പറഞ്ഞു.

തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനൊപ്പം  മെക്‌സിക്കോ ഘാതകനെ വിട്ടുകിട്ടാന്‍ നിയമനടപടികള്‍ സ്വീകരിക്കുകയാണ്. 21 കാരനായ ഘാതകനെതിരെ  തീവ്രവാദകുറ്റം ചുമത്തുന്നതിനൊപ്പം അയാള്‍ക്ക് അക്രമണത്തില്‍ ഉപയോഗിച്ച ആയുധങ്ങള്‍ വിറ്റ വ്യാപാരിക്കും എതിരെ കുറ്റം ചുമത്തി ആയിരിക്കും കേസ് നല്‍കുക.

കുറ്റവാളിയെ നാടുകടത്തി തങ്ങള്‍ക്ക് ഏല്‍പിക്കണം എന്ന മെക്‌സിക്കോയുടെ വാദം വിജയിക്കുമെന്നും ഇല്ലെന്നും നിയമവിദഗ്ധര്‍ ചേരി തിരിഞ്ഞ് അഭിപ്രായം പറയുന്നു. മെക്‌സിക്കോയെ സംബന്ധിച്ചിടത്തോളം ഇയാള്‍(ക്രൂസിയസ്) ഒരു തീവ്രവാദിയാണ്. ആദ്യപടി എന്ന നിലയില്‍ വാഷിംഗ്ടണ്‍ ഡിസിയോട് തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് എടുക്കണമെന്ന് ആവശ്യപ്പെടും. അല്‍പാസോ സംഭവ അന്വേഷത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ യു.എസി.ല്‍ നിന്ന് തേടും. മെക്‌സിക്കോയുടെ അറ്റേണി ജനറലുമായി ആരോപിതനെ ഇവിടെ എത്തിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യും, എബ്രാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

പ്രതിയെ വിട്ടുകിട്ടണമെന്ന ആവശ്യം ഒരു സുപ്രധാന കാര്യമാണ്. യു.എസും മെക്‌സിക്കോയും തമ്മില്‍ എക്‌സ്ട്രഡിഷന്‍(പ്രതികളെ വിട്ടു നല്‍കല്‍) ഉടമ്പടി ഉണ്ട്. എന്നാല്‍ സാധാരണയായി യു.എസിന്റെ ആവശ്യപ്രകാരം മെക്‌സിക്കോ കുറ്റാരോപിതരെ അമേരിക്കയ്ക്ക് വിട്ടു നല്‍കുകയാണ് സംഭവിക്കുക. ഇത് വളരെ അപൂര്‍വമായി ഉണ്ടായ കേസാണ്, സാന്‍ഡിയാഗോ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്റ് ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് പ്രൊഫസര്‍ എമിലി എഡ്മണ്ട് പോളി പറഞ്ഞു.

മെക്‌സിക്കോ-യു.എസ്. എക്‌സ്ട്രഡിവഷന്‍ ട്രീറ്റി പ്രകാരം മെക്‌സിക്കോയ്ക്ക് തങ്ങളുടെ ആവശ്യം നേടാനാവും എന്നാല്‍ നീണ്ട നിയമയുദ്ധം വേണ്ടി വരും. ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിട്യൂഷനിലെ ഫെലോ സ്‌കോട്ട് ആര്‍ ആന്‍ഡേഴ്‌സണ്‍ അഭിപ്രായപ്പെട്ടത രാഷ്ട്രങ്ങള്‍ തമ്മില്‍ പ്രതികളെ കൈമാറുന്നത് മാറുന്ന ലോകത്തിന്റെ തീവ്രവാദ ഡ്രഗ് കാര്‍ട്ടല്‍ സാഹചര്യത്തില്‍ മാറിക്കൊണ്ടിരിക്കുകയാണെന്നാണ്.

ദേശീയ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് എന്നറിയപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് കണ്‍സോളര്‍ ഇന്‍ ചീഫ് ആയി മാറാറുണ്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും ഈ റോള്‍ നിര്‍വഹിക്കുവാന്‍ തോക്ക് ആക്രമണങ്ങള്‍ നടന്ന അല്‍പാസോയും ഒഹായോവിലെ ഡേ ടണും സന്ദര്‍ശിക്കുന്നു. പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനെതിരെ അല്‍പാസോ മുന്‍ ജനപ്രതിനിധിയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശിയുമായ ബീറ്റോ റൂര്‍കെ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ അല്‍പാസോ മേയര്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം സ്വാഗതം ചെയ്തു.

നരഹത്യ നടത്തിയ ക്രൂസിയസിനെ മെക്‌സിക്കോയ്ക്ക് വിട്ടു നല്‍കേണ്ടി വരുമോ?- (ഏബ്രഹാം തോമസ്)
Join WhatsApp News
Opinion 2019-08-07 12:26:09
 Send Trump back to 'Where he came from' (Germany -Origin of Neo-Nazis )
Observation 2019-08-07 17:30:30
Instead of Visiting the injured in the hospital. this coward president should have visited his buddy White Supremacist  in the cell.   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക