മോഹന്‍ലാലിനെ നായകനാക്ക് സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ബിഗ് ബ്രദറി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. ഹാഫ് സ്ലീവ് ഷര്‍ട്ടും പാന്റ്സും ഷൂസും ധരിച്ച് ഒരു അരമതില് ചാടിക്കടക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണുന്നത്. 25 കോടിബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
മോഹന്ലാല്സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് 'ബിഗ് ബ്രദര്‍'. അതേസമയം സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ മറ്റു വിവരങ്ങള്‍ ഒന്നുംതന്നെ പുറത്ത് വിട്ടട്ടില്ല.മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്, റജീന, സത്ന ടൈറ്റസ്, ജനാര്ദ്ദനന്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്, അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു. ബംഗളൂരുവാണ് പ്രധാന ലൊക്കേഷന്‍. ചിത്രം ഡിസംബറില്‍ തീയേറ്ററില്‍ എത്തും