Image

പൊറിഞ്ചു മറിയം ജോസ് പറഞ്ഞ ദിവസം തന്നെയെത്തും; റിലീസ് തടയണമെന്ന കേസ് തള്ളി കോടതി..!

Published on 31 July, 2019
പൊറിഞ്ചു മറിയം ജോസ് പറഞ്ഞ ദിവസം തന്നെയെത്തും; റിലീസ് തടയണമെന്ന കേസ് തള്ളി കോടതി..!

നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന മലയാള ചിത്രം പൊറിഞ്ചു മറിയം ജോസ് ആഗസ്റ്റ് പതിനഞ്ചിനു തിയേറ്ററുകളിലെത്തും. സിനിമയുടെ റിലീസ് തടയണമെന്നവശ്യപ്പെട്ട് ലിസ്സി എന്ന നോവലിസ്റ്റ് നൽകിയ കേസ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജ് ചിലവ് സഹിതം തള്ളി. അതോടു കൂടി ഈ ചിത്രം പറഞ്ഞ ദിവസം തന്നെ റിലീസ് ചെയ്യും എന്നുറപ്പായി കഴിഞ്ഞു. തന്റെ നോവലിലെയും തിരക്കഥയിലെയും കഥാസന്ദർങ്ങൾ ഉപയോഗപ്പെടുത്തിയാണ് പൊറിഞ്ചു മറിയം ജോസ് എന്ന സിനിമ ഒരുക്കിയതെന്നു ആരോപിച്ചാണ് സംവിധായകൻ ജോഷി, നിർമാതാക്കളായ ഡേവിഡ് കാച്ചപ്പിള്ളി ,റെജിമോൻ, തിരക്കഥാകൃത്ത്‌ അഭിലാഷ് .എൻ. ചന്ദ്രൻ എന്നിവർക്കെതിരെ ലിസ്സി എന്ന പരാതിക്കാരി കേസ് ഫയൽ ചെയ്തത്.ആ പരാതിയിന്മേൽ കോടതി വിശദമായ വാദം കേൾക്കുകയും പരാതിക്കാരിയുടെ നോവലും തിരക്കഥയും പൊറിഞ്ചു മറിയം ജോസ് സിനിമയുടെ തിരക്കഥയും വായിച്ചുനോക്കി താരതമ്യം ചെയ്യുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ആണ് കോടതി കേസ് തള്ളി കളയാൻ തീരുമാനിച്ചത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്‌ കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്ന് നിർമ്മിച്ച പൊറിഞ്ചുമറിയംജോസ് ചാന്ത് വി ക്രീയേഷന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്.ചിത്രത്തില്‍ നൈല ഉഷയാണ് നായിക വേഷത്തിലെത്തുന്നത്. ചെമ്പന്‍ വിനോദും ചിത്രത്തില്‍ പ്രധാനവേഷത്തെ കൈകാര്യം ചെയ്യുന്നു.വ്യത്യസ്ഥമായ അഭിനയ മികവ് കൊണ്ട് പ്രേക്ഷക കൈയ്യടി നേടിയ നടന്മാരാണ് ചെമ്പന്‍ വിനോദും ജോജു ജോര്‍ജും. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് പൊറിഞ്ചുമറിയംജോസിനെ മലയാളികള്‍ ഏറെ ആകാംഷയോടെയാണ് നോക്കിക്കാണുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക