അഭിനേതാവായി വന്ന് അവതാരകനായി മാറി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് ആദില്‍ ഇബ്രാഹിം. നായകനായും സഹനടനായും സിനിമയിലും തിളങ്ങുന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആദില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്
എന്റെ ഇളയ സഹോദരന്റെ വിവാഹത്തിനുള്ള എന്റെ അതിജീവന തൊപ്പി...അനിയന്റെ കല്യാണത്തിന്ന് എന്റെ സൈക്കളോടിക്കല്‍ മൂവ്' എന്ന തലക്കെട്ടോടെയാണ് ആദില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു തൊപ്പി ധരിച്ച് കുനിഞ്ഞു നില്ക്കുന്ന ചിത്രത്തിലെ ഹൈലൈറ്റും ആ തൊപ്പിയാണ്.
തൊപ്പിയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. 'ഇല്ലാ .. ചോദിക്കണ്ട .. ഞാനിപ്പോള്‍ കെട്ടുന്നില്ല ..
വിവാഹക്കാര്യം ചോദിച്ച് എത്തുന്നവര്‍ക്ക് മുന്പില് മുന്‍കൂര്‍ ജാമ്യം എടുത്തിരിക്കുകയാണ് ആദില്‍ . സ്വന്തം ഐഡിയ തൊപ്പിയില്‍ ഡിസൈന്‍ ചെയ്തു തന്ന ഡിസൈനര്‍ സുഹൃത്ത് അനുഷക്ക് താരം നന്ദി പറയുന്നുമുണ്ട്. പോസ്റ്റിന് താഴെ നടിമാരായ അഞ്ജു കുര്യന്, ദുര്‍ഗ കൃഷ്ണ തുടങ്ങിയവരും ഒപ്പം ആരാധകരും എത്തിയിട്ടുണ്ട്.