Image

മലയാളി വിദ്യാര്‍ഥി അലബാമയില്‍ വെടിയേറ്റു മരിച്ചു

Published on 27 July, 2019
മലയാളി വിദ്യാര്‍ഥി അലബാമയില്‍ വെടിയേറ്റു മരിച്ചു
(see video below home page)

ബ്രന്‍ഡിഡ്ജ്, അലബാമ: ഷാര്‍ജയിലുള്ള മലയാളി കുടുംബത്തിലെ അംഗമായ വിദ്യാര്‍ഥി അലബാമയില്‍ വെടിയേറ്റു മരിച്ചു.

ഷാര്‍ജയില്‍ ഇംപ്രിന്റ് എമിറേറ്റ്‌സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂര്‍ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകന്‍ നീല്‍ പുരുഷ് കുമാര്‍ (29) ആണ്കൊല്ലപ്പെട്ടത്. തൃശൂര്‍ വെളിയന്നൂര്‍ സ്വദേശി പുരുഷ് കുമാറിന്റെയും കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം പുവ്വത്തുകടവില്‍ കുടുംബാംഗം സീമയുടെയും മകനാണ് നീല്‍ 

ട്രോയ് യൂണിവേഴ്‌സിറ്റിയില്‍ കന്‍പ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്തുന്ന നീല്‍, പാര്‍ട്ട് ടൈമായി ജെ ആന്‍ഡ് എസ്. ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണു സംഭവം

ബുധനാഴ്ച രാവിലെ കട തുറന്നയുടന്‍ എത്തിയ അക്രമി നീലിനു നേര്‍ക്കു തോക്കു ചൂണ്ടി കൗണ്ടറില്‍നിന്നു പണം കവര്‍ന്നശേഷം വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയുടെ സിസിടിവി ചിത്രം പുറത്തു വിട്ടു. കട തുറക്കുന്നതും കാത്ത് നില്‍ക്കുകയായിരുന്നു അക്രമി. ആറു മണിക്കു കട തുറന്ന് നാലു മിനിട്ടിനകം അക്രമി കടയില്‍ എത്തിയതായി സി.സി.ടി.വി. ദ്രുശ്യങ്ങള്‍ വ്യക്തമാക്കുന്നു. കൊലക്കു ഒരു മിനിട്ടേ എടുത്തുള്ളു. മല്പ്പിടുത്തമൊന്നുമുണ്ടായില്ല.

2000 പേര്‍ മാത്രമുള്ള ബ്രന്‍ഡിഡ്ജില്‍ കൊലപാതകവും കവര്‍ച്ചയുമൊന്നും വളരെ വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്നു പോലീസ് അറിയിച്ചു. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ഒരു ബ്ലോക്ക് മാത്രം അകലെയാണു ഈ ഗള്‍ഫ് ഗ്യാസ് സ്റ്റേഷന്‍.

കട ഞായര്‍ വരെ അടച്ചു. നീലിനു വേണ്ടി പ്രാര്‍ഥിക്കാന്‍ കടക്കു മുന്‍പില്‍ തൂക്കിയിട്ട ബോര്‍ഡില്‍ അഭ്യര്‍ഥിച്ചു

ഷാര്‍ജയില്‍ ജനിച്ചുവളര്‍ന്ന നീല്‍, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥിയാണ്. തൃശൂര്‍ ഗുരുകുലത്തില്‍നിന്നു പ്ലസ് ടു കഴിഞ്ഞ് തഞ്ചാവൂരില്‍നിന്ന് എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കി. പിതാവിന്റെ ബിസിനസില്‍ സഹായിയായ ശേഷം ഒരു വര്‍ഷം മുന്‍പാണ് ഉപരിപഠനത്തിന് പോയത്.

അവിവാഹിതനാണ്. സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്.

വിവരമറിഞ്ഞ് മാതാപിതാക്കള്‍ അമേരിക്കയിലെത്തി. മൃതദേഹം അമേരിക്കയില്‍തന്നെ സംസ്‌കരിക്കും.

ഫ്യൂണറല്‍ സര്‍വീസ് ട്രോയ് ഡില്ലാര്‍ഡ് ഫ്യൂണറല്‍ ഹോം ചാപ്പലില്‍ ഇന്ന് (ജൂലൈ 28) ഞായറാഴ്ച്ച വൈകീട്ടു 3 :30 നു നടക്കും. 

PIKE COUNTY, Ala. (WSFA) - The suspect in a Wednesday morning robbery and homicide in the city of Brundidge appears to have waited around outside for the Gulf Gas Station on Highway 10 to open before making his move.

Law enforcement in Pike County held a news conference Thursday morning to release some new details, including three pieces of surveillance video of the moments before, during and just after the crime.

A description of the suspect is limited to a male dressed in all black, with white gloves, and armed with a gun.

Pike County Sheriff Russell Thomas said the suspect “was in the general area of the store for a time prior to the store opening...it appears that he waited for the store to open."

The victim, 30-year-old store clerk Neil Kumar, opened the business at 6 a.m. and "within four minutes, he [the suspect] enters the store,” the sheriff said, recapping surveillance video of the crime.

Security video was recording from multiple angles. Investigators released parking lot video that shows the suspect coming out from behind a wooden fence, casually walking onto the property. A time stamp indicates it was approximately 5:55 a.m., five minutes before opening time.

Then, there’s a video segment from approximately 6:07 a.m. that shows the camera trained at the front door, the clerk’s counter visible. The suspect bolts through the door and immediately aims his weapon at Kumar, who is not shown in any of the released video evidence.

The suspect went behind the counter and was given the money from the register, the sheriff stated, confirming there was no struggle. Kumar, a part-time employee who was attending Troy University as a graduate student, was killed almost immediately.

“He’s inside the store for a short period of time and then exits the store,” the sheriff stated, “in an easterly direction."

Based on the time stamps, it appears the suspect was in the store less than a minute. At 6:08 a.m., the video shows that after killing Kumar, the suspect casually leaves the property on foot.

"As he comes out the front door, he goes right, down the sidewalk, across the railroad track and then disappears,” the sheriff stated.

Kumar was shot at nearly point-blank range, Brundidge Police Chief Moses Davenport said Wednesday. He said at the time that the suspect may have been ready to commit the murder, a brazen act at a store located just a block from the police department. 

A cash reward of approximately $4,000 has been raised for information that leads to the arrest and prosecution of the suspect, a likely capital murder investigation according to Pike County District Attorney Thomas Anderson.

Highway 10 is a very busy road at that time of the morning, police said, and anyone who was in the area of the gas station between approximately 5:45 a.m. and 6:15 a.m. and feels they may have seen something should call law enforcement immediately.

The sheriff said a truck driver who passed by the area in that time frame has already come forward to talk to investigators, though no information on that angle of the probe has been revealed.

Brundidge, the second largest city in Pike County with a population of around 2,000, is located about 65 miles southeast of Montgomery.

“It’s been many, many, many years since Brundidge had a robbery/homicide,” the sheriff said, turning to Chief Davenport, who said he can’t recall the city ever having one. Still, the sheriff said patrols and visibility in the area have been increased as a result.

“It’s a very, very active case,” the sheriff said.

A police officer with knowledge of the conversation with Kumar’s family, said they were “devastated” and making their way to Troy from different parts of the United States.

A note was placed on the door of the store where Kumar was killed indicating it would remain closed until next week.

https://www.wsfa.com/2019/07/25/am-news-conference-called-regarding-gas-station-robbery-murder/ 

മലയാളി വിദ്യാര്‍ഥി അലബാമയില്‍ വെടിയേറ്റു മരിച്ചു
മലയാളി വിദ്യാര്‍ഥി അലബാമയില്‍ വെടിയേറ്റു മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക