നടന് ബാബു ആന്റണി വീണ്ടും ബോളിവുഡിലേക്ക്. അക്ഷയ് കുമാര്‍ നായകനായെത്തുന്ന ചിത്രത്തില്‍ ഒരു പ്രധാനവേഷമായിരിക്കും താന്‍ കൈകാര്യം ചെയ്യുകയെന്ന് ബാബു ആന്റണി ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ബാബു ആന്റണിയുടെ ആറാമത്തെ ബോളിവുഡ് ചിത്രമാണിത്.
1988ലെ `ഹത്യ'യിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
2012ല്‍ പുറത്തിറങ്ങിയ എക് ദിവാനാ ഥാ എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. ഗൗതം മേനോന് സംവിധാനം ചെയ്ത വിണ്ണെത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം.