Image

റവ. സാം ടി. കോശി ജൂലൈ 26, 27 തീയതികളില്‍ ഡാളസില്‍ വചന പ്രഘോഷണം നടത്തുന്നു.

എബി മക്കപ്പുഴ Published on 24 July, 2019
റവ. സാം ടി. കോശി ജൂലൈ 26, 27 തീയതികളില്‍ ഡാളസില്‍ വചന പ്രഘോഷണം നടത്തുന്നു.
ഡാളസ്: മാര്‍ത്തോമ സഭയിലെ പ്രമുഖ കണ്‍വന്‍ഷന്‍ പ്രാസംഗീകനും വചനപണ്ഡിതനും സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി മര്‍ത്തോമ കോണ്‍ഗ്രിഗേഷന്‍ വികാരിയുമായ റവ. സാം ടി. കോശി ജൂലൈ 26, 27 തീയതികളില്‍ ഡാളസില്‍ വചന പ്രഘോഷണം നടത്തുന്നു.
യുവ ഹൃദയങ്ങളുടെ നാഡി സ്പന്ദനനം മനസിലാക്കി ആധുനീക കാലഘട്ടത്തിനു അനുയോജ്യമാം വിധം  ബൈബിള്‍ ആസ്പതതമാക്കി  ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ഒരുക്കുന്ന വചന ഘോഷണം ശ്രവിക്കുവാന്‍ ഡാളസിലെ െ്രെകസ്തവ സമൂഹത്തെ മൊത്തത്തില്‍ സ്വാഗതം ചെയ്യുകയാണ്.

മാര്‍ത്തോമ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷനിലാണ് 'ഗോഡ് ഓഫ് ഹീലിംഗ് ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നത്. വൈകുന്നേരം 7 മുതല്‍ ഗാന ശുശ്രൂഷയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും.

ജൂലൈ 27 ഞായറാഴ്ച പ്രസിഡണ്ട്  റെവ. മാത്യു ജോസഫ് (മനോജ് അച്ചന്‍) അദ്ധ്യക്ഷതയില്‍ കൂടുന്ന സെന്റ് പോള്‍സ് ഇടവകയുടെ പാരിഷ്  ആഘോഷ ചടങ്ങുകളില്‍ റവ. സാം ടി. കോശി മുഖ്യ പ്രസംഗികനായിരിക്കും


റവ. സാം ടി. കോശി ജൂലൈ 26, 27 തീയതികളില്‍ ഡാളസില്‍ വചന പ്രഘോഷണം നടത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക