ഹൂസ്റ്റണ്‍ : ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴില്‍ അമേരിക്കയില്‍ നടക്കുന്ന ഏഴാമത് ദേശീയ സീറോ മലബാര്‍ കണവന്‍ഷനില്‍ ഡോഡ്ജ് ബോള്‍ ടൂര്‍ണമെന്റും. ഓഗസ്റ്റ് മൂന്നിന് നടക്കുന്ന 'സീറോ' ഡോഡ്ജ്ബോള്‍ ടൂര്‍ണമെന്റില്‍ ടീനേജുകാര്‍ക്കും യുവാക്കള്‍ക്കും പങ്കെടുക്കാം.
നാല് ദിവസത്തെ കണ്വന്ഷന് ഇത്തവണ ഏവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാക്കാനാണ് സംഘാടകകമ്മറ്റിയുടെ ശ്രമം. കണ്‍വന്‍ഷനില്‍ നടക്കുന്ന ഒട്ടനവധി ആത്മീയ സാമൂഹിക പരിപാടികള്‍ക്ക് പുറമെ ഇത്തവണ വിനോദ പരിപാടികള്‍ക്കും പ്രാധാന്യം നല്കിയിരിക്കുന്നു. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷനു ഓഗസ്റ്റ് ഒന്നിനു തിരശീല ഉയരും.