ഐഎസ്ആര്‍ഒയുടെ ചൊവ്വാദൗത്യം ഇനി സ്ക്രീനില്‍ കാണാം.
വമ്പന്‍ താരനിരയുമായാണ് ബോളിവുഡ് ചിത്രം മിഷന് മംഗള്‍ എത്തുന്നത്.
ശക്തമായ
സ്ത്രീകഥാപാത്രങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ് താരനിര. അക്ഷയ് കുമാര്‍
നായകനാകുന്ന ചിത്രത്തില്‍ വിദ്യ ബാലന്, തപ്സി പന്നു, സൊനാക്ഷി സിന്‍ഹ,
നിത്യമേനോന്, കൃതി കുല്‍ഹരി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തും.
2013
നവംബറില്‍ ഐഎസ്ആര്‍ഒ നടത്തിയ ചൊവ്വാ ദൗത്യം പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമ
അതിനുപിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരുടെ കഥയാണ് പറയുന്നത്. സ്ത്രീകള്‍
പ്രധാന സ്ഥാനം വഹിച്ച ദൗത്യമായിരുന്നു അത്.
ഇന്ത്യക്ക് അഭിമാനമായ
പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച സ്ത്രീകളെ പ്രകീര്‍ത്തിക്കുന്നതാണ്
സിനിമയെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. സിനിമ പ്രേക്ഷകര്‍
ആസ്വദിപ്പിക്കുന്നതിനൊപ്പം സ്ത്രീകളെ, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്
പ്രചോദനം നല്‍കാനും പ്രേരണയാകുമെന്നാണ്അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.
സ്ത്രീകേന്ദ്രീകൃത സിനിമയാണെങ്കിലും അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്
അമിതപ്രാധാന്യം നല്‍കിയുള്ള സിനിമയുടെ പ്രചാരണ പ്രവര്‍ത്തനം സാമൂഹ്യമാധ്യമങ്ങളില്‍
പരിഹസിക്കപ്പെട്ടു. ബോളിവുഡിലെ താരമൂല്യം എന്നത് ക്രൂരമായ
യാഥാര്‍ഥ്യമാണെന്നായിരുന്നു ഇതിനെ കുറിച്ച് തപ്സി പന്നുവിന്റെ
പ്രതികരണം.