VARTHA

ബാലഭാസ്‌കറിന്‍റെ മരണം: കലാഭവന്‍ സോബി നല്‍കിയത്‌ കള്ള മൊഴിയെന്ന്‌ ക്രൈം ബ്രാഞ്ച്‌

Published

on

കൊച്ചി: വയലിനിസ്റ്റ്‌ ബാലഭാസ്‌കറിന്റെ മരണത്തില്‍ മിമിക്രി താരം കലാഭവന്‍ സോബി നല്‍കിയത്‌ കള്ളമൊഴിയെന്ന്‌ ക്രൈം ബ്രാഞ്ച്‌. 

ഇത്‌ സംബന്ധിച്ച റിപ്പോര്‍ട്ട്‌ ക്രൈം ബ്രാഞ്ച്‌ ഹൈക്കോടതിക്ക്‌ കൈമാറി. ബാലഭാസ്‌കറിന്‌ അപകടം സംഭവിച്ച സമയത്ത്‌ താന്‍ ആ വഴി കടന്നു പോയെന്നും സംശയാസ്‌പദമായി രണ്ടു പേരെ അവിടെ കണ്ടെന്നും മറ്റുമായിരുന്നു സെബിയുടെ മൊഴി.

സോബിയുടെ ജീവന്‌ ഭീഷണിയുണ്ടന്നും പരാതിപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട്‌ സംരക്ഷണം തേടി സോബി തങ്ങളെ സമീപിക്കുകയോ ഒന്നും ചെയ്‌തിട്ടില്ലെന്ന്‌ ക്രൈം ബ്രാഞ്ച്‌ വ്യക്തമാക്കി. 

ജിഷ്‌ണു, വിഷ്‌ണു എന്നീ രണ്ടു പേരെ സംഭവസ്ഥലത്ത്‌ സംശയാസ്‌പദമായി കണ്ടെന്നായിരുന്നു മൊഴി. 

എന്നാല്‍, ഇവരുടെ മൊബൈല്‍ ഫോണ്‍, പാസ്‌പോര്‍ട്ട്‌ എന്നിവ പരിശോധിച്ചപ്പോള്‍ അപകടസമയത്ത്‌ ഇവര്‍ ഉണ്ടായിരുന്ന സ്ഥലം സെബിയുടെ മൊഴിയില്‍ നിന്ന്‌ വ്യത്യസ്‌തമാണെന്ന്‌ ക്രൈം ബ്രാഞ്ച്‌ കണ്ടെത്തി.

അമിത വേഗത്തിലുള്ള അശ്രദ്ധമായ ഡ്രൈവിങ്ങാണ്‌ ബാലഭാസ്‌കറുടെയും മരണത്തിലേക്ക്‌ നയിച്ച അപകടമുണ്ടാക്കിയതെന്നാണ്‌ ക്രൈം ബ്രാഞ്ച്‌ കണ്ടെത്തല്‍.

 ആരാണ്‌ അപകടസമയത്ത്‌ വാഹനം ഓടിച്ചിരുന്നത്‌ എന്നാണ്‌ ഇനി സ്ഥിരീകരിക്കേണ്ട പ്രധാന കാര്യം. എന്നാല്‍, അപകട നടന്നതിനോട്‌ അടുത്തുള്ള ദിവസങ്ങളില്‍ ആസാധാരണമായി ഒന്നും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന്‌ ഭാര്യ ലക്ഷ്‌മി മൊഴി നല്‍കിയിരുന്നു.

അപകട സ്ഥലത്തെ പ്രാദേശിക വാസികളും അസ്വാഭാവികമായി ഒന്നും ശ്രദ്ധയില്‍പ്പെട്ടതായി പോലീസിനോട്‌ പറഞ്ഞിട്ടില്ല. 

അമിത വേഗത്തിലായിരുന്നു ബാലഭാസ്‌കറിന്റെ കാര്‍ എന്ന്‌ മാത്രമാണ്‌ ക്രൈം ബ്രാഞ്ചിന്‌ കണ്ടെത്താന്‍ കഴിഞ്ഞത്‌. 


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വനിതാ ജിംനാസ്റ്റിക്സില്‍ അമേരിക്കയെ അട്ടിമറിച്ച് 'രാജ്യമില്ലാത്ത' പെണ്‍കുട്ടികള്‍

വിരമിക്കാന്‍ മൂന്നു ദിവസം ശേഷിക്കേ മുന്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് ഡല്‍ഹി പോലീസ് കമ്മീഷണറായി നിയമനം

ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും- മുഖ്യമന്ത്രി

ഭാര്യാസഹോദരിയുടെ കൊലയ്ക്ക് കാരണം മറ്റൊരാളുമായി അടുപ്പമെന്ന സംശയം ; പീഡിപ്പിച്ച ശേഷം നട്ടെല്ല് ചവുട്ടിയൊടിച്ചു

എസ് ഐ മോശമായി സംസാരിച്ചതിനാലാണ് തനിക്കും ശബ്ദമുയര്‍ത്തേണ്ടി വന്നത് ; പോലീസുമായുള്ള വാക്കുതര്‍ക്കത്തില്‍ ഗൗരിനന്ദ

കിറ്റെക്‌സില്‍ റെയ്ഡുമായി ഭൂഗര്‍ഭജല അതോറിറ്റിയും ; 12 ാമത്തെ പരിശോധനയെന്ന് കിറ്റെക്‌സ്

സംസ്ഥാനത്ത് കണക്കില്‍പെടാത്ത 7,316 കോവിഡ് മരണം; വിവരാവകാശ രേഖ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെയെ തെരഞ്ഞെടുത്തു

കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.35%, മരണം 156

വ്യാജ അഭിഭാഷക മുങ്ങിയ സംഭവം; പോലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് ആരോപണം

ഗള്‍ഫില്‍ വീണ്ടും കോവിഡ് വ്യാപനം; ഒമാനില്‍ 17 മരണം

നിയമസഭാ കൈയ്യാങ്കളി കേസ്: സുപ്രിം കോടതി നാളെ വിധി പറയും

വിദേശ രാജ്യങ്ങളിലേക്ക് പ്രവാസികളുടെ യാത്രാവിലക്ക് ; കേന്ദ്രo ഇടപെടുമെന്ന് വിദേശകാര്യ മന്ത്രിയുടെ ഉറപ്പ്

അഞ്ചില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് മാസം 1500 രൂപ ധനസഹായം; ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ പാലാരൂപത

കേരളത്തിലെ പത്തു ജില്ലകളില്‍ ടി.പി.ആര്‍ പത്തു ശതമാനത്തിന് മുകളില്‍; ആശങ്കയറിയിച്ച്‌ കേന്ദ്രം

അസം - മിസോറാം അതിര്‍ത്തി സംഘര്‍ഷo ; അമിത്​ ഷായെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി

പിഴ അടയ്ക്കാമെന്ന് വിജയ്, വേണ്ടെന്ന് ഹൈക്കോടതി

മുകേഷിനെ വില്ലനായി ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ലെന്ന് മേതില്‍ ദേവിക

ജീന്‍സ് പാന്‍റ് ധരിച്ചതിന് 17കാരിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി

കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ഉടന്‍ ; എംപിമാര്‍ക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ വിജയികളെ പ്രഖ്യാപിച്ചു: കരുവാരിയിന്‍ കനവുകള്‍ മികച്ച ചിത്രം, ശരത് സുന്ദര്‍ സംവിധായകന്‍, ശിവാനി മേനോന്‍ മികച്ച നടി, ഡോ.ആനന്ദ് ശങ്കര്‍ മികച്ച നടന്‍.

പെ​ഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

രമ്യ ഹരിദാസ് എംപിയും സംഘവും ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയെന്ന ആരോപണം; ബല്‍റാം ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ കേസ്

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

തെങ്കാശിയില്‍ സ്വാമിയാട്ട് ആചാരം; ഉത്സവത്തിന് മനുഷ്യത്തല ഭക്ഷിച്ചു

വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച്‌​ ബ്രിട്ടീഷ്​ കോടതി

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു

റോഡ് വികസനത്തിന് ആരാധനാകേന്ദ്രങ്ങള്‍ മാറ്റിനല്‍കണം :മാര്‍ ആലഞ്ചേരി

മഹാരാഷ്ട്ര പ്രളയം: മരണം 164 ആയി, 2.30 ലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചു

കേരളത്തില്‍ കോവിഡ് വാക്‌സിന് കിട്ടാനില്ല; വിതരണം സ്വകാര്യ ആശുപത്രികള്‍വഴി മാത്രം

View More