തിരുവനന്തപുരം: യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട യൂണിവേഴ്സിറ്റി കോളജില്‍ പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച് എസ്എ ഫ്ഐ. മുന്‍ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും മറ്റ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് കുത്തിക്കൊലപ്പെടത്താന് ശ്രമിച്ച അ ഖിലിനെ കൂടി ഉള്‍പ്പെടുത്തിയാണ് എസ്എഫ്ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്.
കേരള സര്‍വകലാശാല ചെയര്‍മാനും സംസ്ഥാന കമ്മിറ്റി അംഗവുമായ എ.ആര്. റിയാസ് കണ്‍വീനറായ കമ്മിറ്റിയില്‍ എട്ട് വനിത കളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ, അഖിലിനെ എസ്എഫ്ഐ നേതാക്കള്‍ കുത്തിയതിനു പിന്നാലെ കോളജിലെ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ ദേശീയ പ്രസിഡന്റ് വി.പി.സാനു നിര്‍ദശം നല്‍കിയിരുന്നു. എന്നാല്‍, ദേശീയ പ്രസിഡന്റിന്റെ നിര്‍ദേശത്തെ തള്ളി സംഘടന ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറി സച്ചിന് ദേവിന്റെയടക്കം ഇടപെടലിനേത്തുടര്‍ന്നാണ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടത്.