Image

ഭരണഘടന ഭേദഗതി ചെയ്ത് ഇരട്ടപൗരത്വം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ ശശി തരൂര്‍ എം പി

Published on 16 July, 2019
ഭരണഘടന ഭേദഗതി ചെയ്ത് ഇരട്ടപൗരത്വം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ ശശി തരൂര്‍ എം പി

ഡല്‍ഹി: വിദേശ പൗരത്വം നേടാനായി ഇന്ത്യന്‍ പൗരത്വം ത്യജിക്കേണ്ടി വന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ പകര്‍ന്നു കൊണ്ട് ഇരട്ടപൗരത്വ ബില്‍ അവതരിപ്പിക്കപ്പെട്ടു. ശശി തരൂര്‍ എംപി ആണ് അവതരിപ്പിച്ചത്.

ഭരണഘടന ഭേദഗതി ചെയ്ത് ഇരട്ടപൗരത്വം അനുവദിക്കണമെന്ന് ആവിശ്യപെടുന്ന ബില്‍ ശശി തരൂര്‍ എംപി ആണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ വിദേശ രാജ്യങ്ങളില്‍ പൗരത്വം നേടുന്നതു മൂലം നഷ്ടപ്പെട്ട പൗരത്വം തിരികെ കിട്ടാന്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അവസരമൊരുങ്ങും. ശശി തരൂരിന്റെ പുതിയ നീക്കം ഫലം നല്‍കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സമൂഹം.

ഇന്ത്യക്ക് പുറത്ത് 30 മില്യന്‍ ഇന്ത്യന്‍ വംശജര്‍ വസിക്കുന്നുണ്ട്. ഇവര്‍ വിദേശനാണ്യം ആയി ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് അയക്കുന്നത് 65 ബില്യന്‍ ഡോളറാണ്. നിരവധി രാജ്യങ്ങളിലെ ഉന്നത സ്ഥാനങ്ങളിലും ബിസിനസ് സംരംഭങ്ങളുടെ അമരത്തും ഇന്ത്യക്കാരുണ്ട്. ജീവിക്കുന്ന രാജ്യത്ത് തുല്യത ലഭിക്കാനായി പൗരത്വം എടുക്കുന്നത് മൂലം ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 9 ഭേദഗതി ചെയ്യണമെന്നാണ് ശശിതരൂര്‍ ബില്ലില്‍ ആവശ്യപ്പെടുന്നത്.

ശശി തരൂര്‍ അവതരിപ്പിച്ച പൗരത്വ ബില്‍ പ്രവാസി സമൂഹം സന്തോഷത്തോടെ ആണ് സ്വീകരിച്ചിരിക്കുന്നത്‌. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് കേരളത്തിലെ എംപിമാരില്‍ നിന്ന് പ്രവാസി മലയാളികള്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക