നടന് ദിലീപിന്റെ സഹോദരന് അനൂപ് സംവിധായകനാകുന്ന ആദ്യ
ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ചിത്രം നിര്‍മ്മിക്കുന്നത് ദിലീപിന്റെ തന്നെ
ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സാണ്.
ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചാണ്
ചിത്രത്തിന്റെ പൂജ നടന്നത്. സിനിമാരംഗത്തെ നിരവധിപേര്‍ ചടങ്ങിന്റെ ഭാഗമായി.
പുതുമുഖങ്ങള്‍ക്ക് ഏറെ അവസരമുള്ള
ചിത്രമാണിതെന്നാണ് സൂചന. മാസങ്ങള്‍ക്ക് മുമ്പ് ഈ ചിത്രത്തിനായുള്ള കാസ്റ്റിംഗ്
കോള്‍ ദിലീപിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി പുറത്തിറക്കിയിരുന്നു.
എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് എച്ചിക്കാനമാണ് ചിത്രത്തിനായി
തിരക്കകഥയൊരുക്കുന്നത്. അര്ജ്ജുന് അശോകനാണ് ചിത്രത്തില്‍ നായകനാകുന്നതെന്നാണ്
സൂചന.
നിവിന്‍ പോളി, അജു വര്‍ഗീസ് ഉള്‍പ്പെടെയുള്ള നവാഗതര്‍ക്ക്
സിനിമയില്‍ അവസരം ഒരുക്കിയത് ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച
മലര്‍വാടി ആര്‍ട്സ് ക്ലബ് വഴിയായിരുന്നു. ഞാന്‍ സ്റ്റീവ് ലോപസ്, അന്നയും
റസൂലും, ചന്ദ്രേട്ടന് എവിടെയാ, നിദ്ര തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ്
എച്ചിക്കാനം തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.
ദിലീപിന്റെ മകള്‍
മീനാക്ഷിയാണ് പൂജ ചടങ്ങില്‍ ഏറെ ശ്രദ്ധ നേടിയ താരം. നടന്മാരായ വിഷ്ണു
ഉണ്ണികൃഷ്ണന്, ബിബിന്‍ ജോര്‍ജ്ജ്, സംവിധായകരായ വൈശാഖ്, മാര്‍ത്താണ്ഡന്‍, അജയ്
വാസുദേവ്, തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ, നിര്‍മ്മാതാവ് ആല്വിന് ആന്റണി
തുടങ്ങി നിരവധിപേര്‍ പൂജയുടെ ഭാഗമായെത്തിയിരുന്നു.
ചിത്രങ്ങള്‍: അജിലാല്‍ (TOI)