ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് ശേഷം കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക
പ്രതിസന്ധിയിലാണെന്നാണ് സൂചന. എഐസിസി ഓഫീസിന്റെയും പോഷകസംഘടനകളുടെയും
പ്രവര്‍ത്തനത്തെ ഫണ്ടിന്റെ കുറവ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
തലസ്ഥാനത്ത് പാര്‍ട്ടി ആസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന
ജീവനക്കാര്‍ക്ക് ശമ്പളം വൈകിയതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കര്‍ണാടകയിലും ഗോവയിലും പാര്‍ട്ടി എംഎല്‍എമാര്‍ കൂറുമാറുന്നതും
രാജിവെക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് കോണ്‍ഗ്രസ്
നേരിടുന്ന പുതിയ പ്രതിസന്ധി.