നെയ്യാറ്റിന്‍കര: പുലിയിറങ്ങിയെന്ന സംശയത്തെ തുടര്‍ന്ന്
നെയ്യാറ്റിന്‍കര കൊടങ്ങാവിള പറമ്ബുവിളയില് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍
കെണി സ്ഥാപിച്ചു. നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കൊടങ്ങാവിളയിലെ
കാടുപിടിച്ചു കിടക്കുന്ന മേഖലയില്‍ വനംവകുപ്പ് കെണി സ്ഥാപിച്ചത്.
നാല്
ആടുകളെ അജ്ഞാതജീവി കൊന്നതോടെയാണ് കൊടങ്ങാവിളയിലും പരിസര പ്രാദേശികളിലും ഭീതി
ഉടലെടുത്തത് . പുലിയോട് സാദൃശ്യമുളള ജീവിയെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍
അറിയിച്ചു . ഇതേതുടര്‍ന്ന് പ്രദേശത്ത് പുലിയുണ്ടെന്ന് സംശയിക്കുന്നതായി
നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്തെത്തി
പരിശോധന നടത്തുകയായിരുന്നു .
എന്നാല്‍ വലിയ കാല്‍പ്പാടുകള്‍ കണ്ടെത്തിയതല്ലാതെ
പരിശോധനയില്‍ ഇതുവരെ പുലിയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും വനംവകുപ്പിന്
ലഭിച്ചിട്ടില്ല .