ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുതെന്ന് മഹേന്ദ്ര സിങ് ധോണിയോട് ഗായിക ലതാ മങ്കേഷ്കര്‍. ന്യൂസിലാന്‍ഡിനെതിരായ സെമി മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് ലതാ മങ്കേഷ്കറിന്െറ പ്രതികരണം.
"നിങ്ങള്‍ വിരമിക്കാന്‍ പോവുകയാണെന്ന വാര്‍ത്ത ഞാന്‍ കേട്ടു. നിങ്ങള്‍ അത് ചെയ്യരുത്. ഇൗ രാജ്യത്തിന് നിങ്ങളെ ആവശ്യമാണ്. ദയവായി വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുതെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്"- ലതാ മങ്കേഷ്കര്‍ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ന്യുസിലാന്‍ഡുമായി നടന്ന ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതോടെയാണ് ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു ക്യാപ്റ്റന്‍ കോഹ്ലിയുടെ പ്രതികരണം.