Image

കഞ്ചാവ്‌ പിടികൂടാനുള്ള ശ്രമത്തിനിടെ എസ്‌ഐക്ക്‌ കുത്തേറ്റു

Published on 10 July, 2019
കഞ്ചാവ്‌ പിടികൂടാനുള്ള ശ്രമത്തിനിടെ   എസ്‌ഐക്ക്‌ കുത്തേറ്റു

മലപ്പുറം: അരീക്കോട്‌ എസ്‌ഐ നൗഷാദിന്‌ കുത്തേറ്റു. അരീക്കോട്‌ വിളയില്‍ ഭാഗത്ത്‌ കഞ്ചാവ്‌ വില്‍ക്കുന്ന പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ്‌ നൗഷാദിന്‌ കുത്തേറ്റത്‌. കൈക്ക്‌ ഗുരുതരമായി പരിക്കേറ്റ എസ്‌ഐയെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി.

കഞ്ചാവ്‌ വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്‌ മഫ്‌തിയിലെത്തിയതായിരുന്നു എസ്‌ ഐയും സംഘവും. ഒരാളെ പിടികൂടി വിലങ്ങ്‌ അണിയിക്കവേ അയാള്‍ എസ്‌ഐയെ കുത്തുകയായിരുന്നു. വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനായി പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക