ചാതം ടൗണ്‍ഷിപ്പ്, ന്യു ജെഴ്സി: നിര്യാതയായ ജാനു നായരുടെ (ജാനകി അവുല-37) സംസ്കാരം ജൂലൈ 13-നു ശനിയാഴ്ച നടത്തും.
പൊതുദര്‍ശനം: ജൂലൈ 12 വെള്ളി 6 മുതല്‍ 9 വരെ: ബ്രാഞ്ച്ബര്ഗ്ഫ്യൂണറല് ഹോം, 910 യു.എസ്. -202, ബ്രാഞ്ച്ബര്ഗ്, ന്യു ജെഴ്സി-08876
സംസ്കാരം: ജൂലൈ 13 ശനി രാവിലെ 8:45-10:45: ഫ്രാങ്ക്ലിന് മെമ്മോറിയല്‍ പാര്‍ക്ക്, 1800 സ്റ്റേറ്റ് റൂട്ട് 27 (ലിങ്കണ് ഹൈവേ) നോര്‍ത്ത് ബ്രണ്‍സ്വിക്ക്, ന്യു ജെഴ്സി-08902
ഭര്‍ത്താവ് മഹേശ്വര് അവുല. മകള്‍ നിഷിക അവുല രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി. സഹോദരന്: ഭാസ്കര്നായര്. സഹോദര ഭാര്യ: അനാമിക നായര്‍.
എം.ബി.എന്‍ ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെയും ഫൊക്കാനയുടെയുംപ്രസിഡന്റ് മാധവന് നായരുടെയും ഗീത നായരുടെയും പുത്രിയാണ്. തിരുവനന്തപുരം തലക്കുളം കൊന്നക്കോട് കുടുംബാംഗമാണു മാധവന് നായര്‍.
തിരുവനതപുരത്ത് കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ഥിയായിരുന്ന ജാനു വിന്‍ഡ്സര്‍ പ്ലെയിന്സ്ബോറൊ ഹൈ സ്കൂളില്‍ നിന്നു ഗ്രാഡ്വേറ്റ് ചെയ്തു. റട്ട്ഗേഴ്സില്‍ നിന്നു കമ്പ്യുട്ടര്‍ സയന്‍സിലും ഇക്കണോമിക്സിലും ബിരുദം നേടി. ജെ.പി. മോര്ഗന്,ഗോള്‍ഡ്മാന്‍ സാക്സ് എന്നിവയില്‍ പ്രവര്‍ത്തിച്ചു. അവസാന കാലത്ത് സി.എല്‍.എസ്. ഗ്രൂപ്പില്‍ ഡയറക്ടറായിരുന്നു.
ജോലിയില്‍ ഉയരങ്ങളിലേക്കുള്ള കുതിപ്പിലാണൂ നാലു വര്‍ഷം മുന്‍പ് കാന്‍സര്‍ രോഗബാധിതയായത്.രോഗം ഭേദമായെന്നു കരുതിയെങ്കിലും പിന്നീട് തിരിച്ചു വരികയായിരുന്നു.
ന്രുത്തവും യാത്രയുമായിരുന്നു ഇഷ്ട വിനോദങ്ങള്‍. സുഹ്രുത്തുക്കള്‍ക്ക് ഏറെ പ്രിയംകരിയായിരുന്നു. ജോലിയില്‍ മികവ് കാട്ടുകയും വലിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.
ഈ വേര്‍പാട് മലയാളി സമൂഹത്തെയാകെ ദുഖിപ്പിക്കുന്നു. ഫൊക്കാനക്കു പുറമെ ഫോമായും കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.