ഡാളസ്: ഒക്ലഹോമ ടര്‍ണര്‍ ഫോള്‍സ് സന്ദര്‍ശിക്കുന്നതിനിടെ മുങ്ങി മരിച്ചജെസ്ലിന് ജോസിന്റെ (27) വ്യൂവിംഗ് ജൂലൈ 10ബുധനാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 വരെ ഗാര്‍ലണ്ടിലുള്ള സെന്റ് തോമസ് പള്ളിയില്‍ (St. Thomas Catholic Church, 4922 Rosehill Rd, Garland, TX 75043
ശവസംസ്കാരം എറണാകുളം രാമമംഗലം സെന്റ് ജോര്‍ജ് പള്ളിയില്‍ ജൂലൈ 16നു നടത്തപ്പെടും
കൂടുതല്‍ വിവരങ്ങള്‍: ബന്ധപ്പെടുക രാജന് തോമസ് 214 394 7999
ജൂലൈ 3 ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.
പത്തനംതിട്ടയില്‍ നിന്നും മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ ജെസ്ലിന്റെ കുടുംബം ഡാളസ് ഗാര്ലണ്ടിലാണ്. നേഴ്സ് ആയി ജോലി ചെയ്തു വരികെ 8 മാസങ്ങള്‍ക്കു മുമ്പാണ് ജോസ്ലിന് വിവാഹിതയായത്.
നര്‍ത്തകി, ഗായിക എന്ന നിലകളില്‍ ഡാളസിലെ പ്രവാസി സംഘടനകളായ കേരള അസോസിയേഷന്, ഡാളസ് സൗഹൃദ വേദി, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയവ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച സ്റ്റേജ് പരിപാടികളില്‍ പങ്കെടുത്തിരുന്നു.
മൈലപ്ര ചീങ്കല്‍ത്തടം ചേറാടി ഇളംപുരയിടത്തില്‍ ജോസ്ലീലാമ്മ ദമ്പതികളുടെ മകളാണ് ജസ്ലിന്.
ഭര്‍ത്താവ് ജോര്‍ജ് ഫിലിപ്പ് (ന്യൂസിലാന്റ്) അമേരിക്കയിലേക്ക് വരുവാനുള്ള ക്രമീകരണങ്ങള്‍ നടന്നു കൊണ്ടിരിക്കെയാണ് പെട്ടെന്നുണ്ടായ ജെസ്ലിന്റെ വേര്‍പാട്.