മെഗസ്റ്റാര്‍ മമ്മൂട്ടി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറായി എത്തുന്ന പതിനെട്ടാം പടിയുടെ ഡിജിറ്റല്‍ റൈറ്റ് ആമസോണ്‍ െ്രെപമിന്. 4.2 കോടി രൂപ മുടക്കിയാണ് ആമസോണ്‍ പതിനെട്ടാം പടിയുടെ റൈറ്റ് സ്വന്തമാക്കിയതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ചിത്രം ജൂലൈ അഞ്ചിന് തീയേറ്ററുകളിലെത്തും.
അഭിനേതാവായും നിര്‍മ്മാതാവുമായെത്തിയ ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമെ വന്‍ താരനിര തന്നെയുണ്ട്. ആര്യ , ഉണ്ണി മുകുന്ദന് , പൃഥ്വിരാജ്, കൂടാതെ 60 ല്‍ പരം പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. അതിജീവനത്തിന്റെ കഥ പറയുന്ന സിനിമയാണിതെന്നും ചിത്രത്തിന്റെ സാമൂഹ്യ പ്രസക്തിയെക്കുറിച്ചുമുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ടായിരുന്നു.ആരാധകര്‍ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്.
ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. സ്റ്റൈലിഷായുള്ള അദ്ദേഹത്തിന്റെ ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു.150 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ട്രെയിലറിലെ മമ്മൂട്ടിയുടെ വരവും അദ്ദേഹത്തിന്റെ ലുക്കുമാണ് മുഖ്യവിഷയം. ട്രെയിലറിനെ അദ്ദേഹത്തിന്റെ എന്‍ട്രിക്കും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. അവസാന പകുതിയിലായിരുന്നു അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഓഗസ്റ്റ് സിനിമാ,ിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.