Image

ധ്യാനിന്റെ ലൗ ആക്ഷന്‍ ഡ്രാമ സെപ്തംബര്‍ 5 ന്

Published on 02 July, 2019
ധ്യാനിന്റെ ലൗ ആക്ഷന്‍ ഡ്രാമ സെപ്തംബര്‍ 5 ന്
നിവിന്‍പോളിയും നയന്‍താരയും പ്രധാനവേഷങ്ങളിലഭിനയിക്കന്ന ലൗ ആക്ഷന്‍ ഡ്രാമ ഓണം പ്രമാണിച്ച് സെപ്തംബര്‍ 5 ന് വേള്‍ഡ് വൈഡായി പ്രദര്‍ശനത്തിനെത്തും. കേരളത്തില്‍ 150തിയേറ്ററുകളില്‍ എത്തുന്ന ചിത്രം വിദേശത്ത് പാര്‍ക്ക് ഫിലിംസ് വിതരണംചെയ്യും. തിരുവനന്തപുരത്ത് 6 തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഫെന്റാസ്റ്റിക് ഫിലിംസിനുവേണ്ടി അജുവര്‍ഗ്ഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ നിര്‍മ്മിക്കുന്നു.

ശ്രീനിവാസന്‍ ചിത്രമായ വടക്കുനോക്കിയന്ത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ പേരാണ് ഇതിലെ നായകനും നായികയ്ക്കും നല്‍കിയിട്ടുള്ളത്. നിവിന്റെ കഥാപാത്രത്തിനും വടക്കുനോക്കിയന്ത്രവുമായി ചെറിയ സാമ്യമുണ്ട്. അജു വര്‍ഗീസാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമയുടെ സാറ്റലൈറ്റ് അവകാശം വന്‍ തുകയ്ക്ക് ഏഷ്യാനെറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക