മതസ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യയും യു.എസും ഒരുപോലെ നിലകൊള്ളണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് വേണ്ടി എത്തിയതാണ് അദ്ദേഹം. കഴിഞ്ഞ ദിവസം യു.എസ് പുറത്തിറക്കിയ മതസ്വാതന്ത്ര്യം സംബന്ധിച്ച രാജ്യാന്തര റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ഗോസംരക്ഷകരുടെ ആക്രമണങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. പശു ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ രാജ്യത്തെ സര്‍ക്കാരിന് കഴിയുന്നില്ല എന്നായിരുന്നു റിപ്പോര്‍ട്ടിലെ വിമര്‍ശനം. എന്നാല്‍ ബിജെപി റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞു.
രാജ്യത്തെ എല്ലാ പൗരന്മാര്ക്കും മതസ്വാതന്ത്ര്യവും മൗലീക അവകാശങ്ങളും ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യങ്ങളിലാണ് മൈക്ക് പോംപിയോ വീണ്ടും ഈ വിഷയം പരാമര്‍ശിച്ചത്. ലോകത്തെ തന്നെ ഏറ്റവും പ്രധാന നാല് മതങ്ങളുടെ ജന്മസ്ഥലമാണ് ഇന്ത്യ. അതിനാല്‍ എല്ലാവര്ക്കും മതസ്വാതന്ത്ര്യം അനിവാര്യമാകേണ്ടതുണ്ടെന്ന് മൈക്ക് പോംപിയോ പറഞ്ഞു.