യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. അടുത്ത ഒരു വര്‍ഷത്തേക്കാണ് പെര്‍മിറ്റ് റദ്ദാക്കിയത്. ജില്ലാ കളക്ടര്‍ ടി.വി അനുപമ വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ തുടര്‍ നടപടിയായിട്ടാണ് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ തീരുമാനമായത്.
പെര്‍മിറ്റ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്ന നിര്‍ദേശങ്ങള്‍ യോഗം പരിശോധിച്ചു. തുടര്‍ന്ന് ബസ് ഉടമയ്ക്ക് പറയാനുള്ളതും കേട്ടു. ബസ് ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്ക് ഇവരുടെ ലൈസന്‍സ് റദ്ദാക്കി. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിലെ നിയമപരമായ പ്രശ്നം കല്ലട ബസിന്റെ അഭിഭാഷകന് യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പെര്‍മിറ്റ് റദ്ദാക്കണമെന്ന തീരുമാനത്തില്‍ അധികൃതര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.