തിരുവനന്തപുരം: ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കടല്‍ കൊല കേസ് ഒത്തു തീര്‍പ്പാക്കിയത് ഗുഢാലോചനയുടെ ഫലമാണ്. കേന്ദ്ര- സംസഥാന സര്‍ക്കറുകള്‍ അറിയാതെ ഇറ്റാലിയന്‍ അധികൃതര്‍ക്ക് ഇന്ത്യന്‍ പൗരന്മാരുമായി ചര്‍ച്ച നടത്താനാകില്ല. ഗുഢാലോചന പുറത്ത് കൊണ്ട് വരാന്‍ സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. വാദി ഭാഗം കുറ് മാറിയത് രാജ്യത്തിന് അപമാനമാണ്. എന്‍ഡോസള്‍ഫാന്‍ ലോബികളെ ആരോഗ്യ വകുപ്പില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.