ഹൈദരാബാദ്: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന്റെ പേരില്‍ ഹൈദരാബാദില്‍ ബാര്‍ ഡാന്‍സറെ നഗ്നയാക്കി മര്‍ദ്ദിച്ചുവെന്ന് പരാതി. തെലുങ്ക് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള 25കാരിയാണ് പരാതിക്കാരിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ഡാന്‍സ് ബാറിലെത്തിയ ചിലരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാല് സ്ത്രീകള്‍ അടക്കം അഞ്ച് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ബാര്‍ ഡാന്‍സറെ ആക്രമിച്ചുവെന്നാണ് പരാതി. ഡാന്‍സ് ബാറില്‍നിന്ന് ഇറങ്ങിയോടിയ യുവതിയെ പിന്തുടര്ന്ന് റോഡിലിട്ട് വിവസ്ത്രയാക്കി മര്‍ദ്ദിച്ചുവെന്ന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ചിലരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചുവെങ്കിലും വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണിത്.