മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാള പ്രേക്ഷകരുടെ ഇഷ്ടങ്ങളിലൊന്നാണ്. നാലു പെണ്മക്കളില് മൂത്ത മകള്‍ ആഹാന കൃഷ്ണയും മലയാളത്തിലെ ശ്രദ്ധേയയായ താരമാണ്. ടൊവിനോ നായകനായ ലൂക്ക എന്ന ചിത്രത്തിലെ നായികയാണ് അഹാന. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനം കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ഇപ്പോള്‍ പിതാവ് കൃഷ്ണ കുമാറിന് ജന്മദിനാശംസകള് നേര്‍ന്നിരിക്കുന്ന അഹാനയുടെ ട്വീറ്റാണ് ശ്രദ്ധേയമാകുന്നത്. '' അച്ഛന് അമ്പത്തിയൊന്നാം ജന്മദിനാശംസകള്, എന്റെ സ്വപ്നങ്ങള്‍ക്കൊപ്പം നിന്നതിനും പിന്തുണച്ചതിനും ഒരുപാട് നന്ദി'' അഹാന കുറിച്ചു. എന്നാല്‍ അഹാനയുടെ ആശംസകള്‍ കണ്ട ആരാധകര്‍ ഇത് ഏറ്റെടുത്തിരിക്കുകയാണ്. കൃഷ്ണകുമാറിന് അമ്പത്തൊന്ന് വയസായെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴും ചെറുപ്പമായി ഇരിക്കുന്ന കൃഷ്ണകുമാര്‍ അടുത്ത മമ്മൂട്ടിയാണെന്നും ആരാധകര്‍ പറയുന്നു.