മുത്തലാഖ് നിരോധന ബില്‍ വീണ്ടും പാര്‍ലിമെന്റില്‍ അവതരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍
Published on 13 June, 2019
വിവാദ മുത്തലാഖ് നിരോധന ബില്‍
പുതുക്കി വീണ്ടും പാര്‍ലിമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ
തീരുമാനം. ജൂണ്‍ 17 ന് തുടങ്ങുന്ന പാര്‍ലിമെന്റിന്റെ സെഷനില്‍ ബില്ല്
അവതരിപ്പിക്കാനാണ് നീക്കം.
തിരഞ്ഞെടുപ്പിനു മുമ്പ് തുടര്‍ച്ചയായ
ഓര്‍ഡിനന്‍സ് വഴി പ്രാബല്യത്തില്‍ വന്ന നിയമത്തിലെ വ്യവസ്ഥകള്‍ പാര്‍ലിമെന്റിന്റെ
ഇരുസഭയിലും പാസാക്കാനുള്ള നീക്കമാണ് മോദി സര്‍ക്കാരിന്റേത്. കഴിഞ്ഞ
സെപ്റ്റംബറില്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സിന്റെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന്
ഫെബ്രുവരിയില്‍ രണ്ടാമതും ഓര്‍ഡിനന്‍സ് കൊണ്ടു വന്നിരുന്നു.
മൂന്നു
ത്വലാഖും ഒറ്റത്തവണ ചൊല്ലി വിവാഹബന്ധം ഉടനടി വേര്‍പെടുത്തുന്ന മുത്തലാഖ്
സമ്പ്രദായം സുപ്രീം കോടതി വിലക്കിയിരുന്നു. ഇതിനു പിന്നാലെ സര്‍ക്കാര്‍ തയാറാക്കിയ
മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്‍ എന്ന മുത്തലാഖ് നിരോധന ബില്‍ ലോക്സഭ
നേരത്തേ പാസാക്കിയതാണ്. എന്നാല്‍, സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍
ഇത് പാസാക്കാന്‍ കഴിഞ്ഞിട്ടില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല