സ്വപ്നത്തിലെ ഞാന്‍
ഈ ഞാനേയല്ല.
അയാള്‍/
സ്വപ്നത്തിലെ ഞാന്‍
കരുത്തനും ജടാധാരിയുമാണ്.
പഴയ അങ്ങാടിയില്‍
അഞ്ചുവിളക്കിന്
ചാരേ പത്രം വിരിച്ച്
കിടന്നുറങ്ങുന്ന എന്നെ അയാളുണ്ടല്ലോ
അല്ല
സ്വപ്നത്തിലെ ഞാനുണ്ടല്ലോ..
കറുത്തതും കരുത്തുറ്റതുമായ
വലം കയ്യില്‍
ഉരുക്കിന്റെ ചുറ്റികയുണ്ടായിരുന്നു.
ചുറ്റിക എന്റെ തല
ചതക്കും മുന്‍പ്
നിലാവെട്ടത്തില്‍
ഞാനാ മുഖം കണ്ടു.
അത് ഞാനായിരുന്നു.
മറ്റൊരു ഞാന്‍..
നിത്യവും കണ്ട് കണ്ട്
അത് സ്വപ്നമലാതായി.
ഇന്നലെ നിദ്രയില്‍
തറയില്‍ ചുറ്റിക
ഉരയുന്ന ശബ്ദ്ധം
കേട്ട് ഞെട്ടിയുണര്‍ന്നു.
കട്ടിലിനരികില്‍
അയാള്‍/
മറ്റൊരു ഞാന്‍
ആ ചുറ്റിക
ഉയര്‍ന്ന് താഴുന്നു.
മുറിയില്‍ അഞ്ചുവിളക്കിന്റെ
നിഴല്‍ നിറയുന്നു..
ഞാനിനിയും
സ്വപ്നത്തില്‍
നിന്നും ഉണര്‍ന്നില്ലേ ?