നെയ്യാറ്റിന്‍കര കണ്‍വെന്‍ഷനിലേക്ക് ആരും ക്ഷണിച്ചില്ലെന്ന് മുരളീധരന്
Published on 27 April, 2012
കൊച്ചി: നെയ്യാറ്റിന്‍കര മണ്ഡലത്തിലെ യുഡിഎഫ്
കണ്‍വെന്‍ഷനിലും ശെല്‍വരാജിന് കോണ്‍ഗ്രസ് അംഗത്വം നല്കുന്ന ചടങ്ങിലും
പങ്കെടുക്കാതിരുന്നത് ആരും ക്ഷണിക്കാത്തതുകൊണ്ടാണെന്ന് കെ.മുരളീധരന്
എംഎല്‍എ. പത്രത്തില്‍ വായിച്ചാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും മുരളി പറഞ്ഞു.
മുസ്ലീം ലീഗിന് അധികാരത്തിന്റെ മത്ത് പടിച്ചിരിക്കുകയാണെന്ന പ്രതിപക്ഷ
നേതാവ് വി.എസ്.അച്യുതാനന്ദന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി
വിജയന്റെ ആരോപണത്തെയുംക്കുറിച്ച് ചോദിച്ചപ്പോള്‍ നെയ്യാറ്റിന്‍കര
ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പാര്‍ട്ടിക്കെതിരെയും മുന്നണിക്കെതിരെയും
ഒന്നും പറയില്ലെന്നായിരുന്നു മുരളിയുടെ പ്രതികരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല