Image

സാന്‍ അന്റോണിയോ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ പിക്‌നിക്ക്‌ നടന്നു

ജോയിച്ചന്‍ പുതുക്കുളം Published on 26 April, 2012
സാന്‍ അന്റോണിയോ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ പിക്‌നിക്ക്‌ നടന്നു
സാന്‍അന്റോണിയോ: സെന്റ്‌ ജോര്‍ജ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന പിക്‌നിക്ക്‌ ഏപ്രില്‍ 21-ന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ വികാരി റവ.ഫാ. മാത്യൂസ്‌ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയോടെ സാന്‍അന്റോണിയോ ബ്രാക്കന്‍ റിഡ്‌ജ്‌ പാര്‍ക്കില്‍ ആരംഭിച്ച്‌ വൈകുന്നേരം 6 മണിക്ക്‌ അവസാനിച്ചു.

കുട്ടികള്‍ക്കുവേണ്ടി മിന്ന പോള്‍ സംഘടിപ്പിച്ച റിയല്‍ വൈല്‍ഡ്‌ ലൈഫ്‌ ക്ലാസും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള കളികളും, ബാര്‍ബിക്യൂവും പിക്‌നിക്കിന്‌ ഊര്‍ജം പകര്‍ന്നു. ഇടവകക്കാരും സഹോദര ഇടവകക്കാരും ഉള്‍പ്പടെ നൂറോളം ആളുകള്‍ പിക്‌നിക്കില്‍ പങ്കെടുത്തു. വൈകുന്നേരം ആറുമണിക്കുള്ള പ്രാര്‍ത്ഥനയോടെ പിക്‌നിക്ക്‌ പര്യവസാനിച്ചു. ബെന്നി കോയിക്കലേത്ത്‌ അറിയിച്ചതാണിത്‌.
സാന്‍ അന്റോണിയോ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ പിക്‌നിക്ക്‌ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക