മിലാന്: ഇറ്റാലിയന്അമേരിക്കന് വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രിസ്ലര് ഫ്രഞ്ച് കന്പനിയായ റെനോയില്‍ ലയിക്കാനുള്ള നിര്‍ദേശം അവതരിപ്പിച്ചു. ഇതു സാധ്യമായാല്‍ ലോകത്തെ മൂന്നാമത്തെ വലിയ വാഹന നിര്‍മാതാക്കളായി റെനോ മാറും.
50:50 എന്ന അനുപാതത്തിലാണ് ലയന നിര്‍ദേശം സങ്കീര്‍ണമായ ഉപാധികളൊന്നുമില്ലാതെ ഫിയറ്റ് ക്രിസ്ലര് അധികൃതര്‍ മുന്നോട്ടു വച്ചിരിക്കുന്നത്. അടുത്ത ദിവസം ചേരുന്ന ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തില്‍ നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്ന് ഫിയറ്റ് ക്രിസ്ലര് വക്താവ് അറിയിച്ചു.
വാര്‍ത്ത പുറത്തു വന്നതോടെ ഫിയറ്റ് ക്രിസ്ലര് ഓഹരി വിലയില്‍ പതിനെട്ട് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍