എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ വിമര്‍ശനവുമായി മന്ത്രി എ.കെ ബാലന്. യുഡിഎഫ് സാഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ വിജയരാഘവന് നടത്തിയ പരാമര്‍ശം ആലത്തൂരില്‍ എല്‍ഡിഎഫിന്റെ വിജയത്തെ ബാധിച്ചിരിക്കാമെന്ന് ബാലന് പറഞ്ഞു. രമ്യയ്ക്കെതിരെയുള്ള പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം. തോല്‍വിയില്‍ പാര്‍ട്ടി സമഗ്ര അന്വേഷണം നടത്തുമെന്നും എ.കെ ബാലന് പറഞ്ഞു.