ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വന്‍ തിരിച്ചടിയുണ്ടാവാനുള്ള വിവിധ കാരണങ്ങളിലൊന്ന് ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വമായിരുന്നു. ഇന്നസെന്റ് കഴിഞ്ഞ തവണ മത്സരിക്കുമ്പോള്‍ ചാലക്കുടിയിലെ ജനങ്ങള്‍ക്ക് ഒരു മമതയൊക്കെയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് സിനിമയില്‍ കാണുന്നതിനേക്കാള്‍ ലോക കോമളിയാണ് ഇന്നസെന്റെന്ന് ചാലക്കുടിയിലെ ജനങ്ങള്‍ക്ക് മനസിലായി. ഇപ്പോഴിതാ ജനങ്ങളെ പരിഹസിച്ചും കൊഞ്ഞനംകുത്തിയും പരാജയത്തിന്റെ ക്ഷീണം മറയ്ക്കുകയാണ് ഇന്നസെന്റ്.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിനെ വിജയിപ്പിച്ചതെന്നും യുഡിഎഫിന് വോട്ട് ചെയ്ത ജനങ്ങളോട് തനിക്ക് സഹതാപമാണെന്നും ജനത്തിന്റെ ആഗ്രഹം നടന്നില്ലെന്നുമാണ് ഇന്നസെന്റ് പറയുന്നത്. ജനത്തിന്റെ സ്വപ്നം പൊലിഞ്ഞില്ലേ. കേന്ദ്രത്തില്‍ മോദി വന്നില്ലേ. എനിക്ക് ജനത്തോട് സഹതാപമാണ് എന്നായിരുന്നു മാധ്യമങ്ങളോട് ഇന്നസെന്റ് പറഞ്ഞത്.