ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ കലാ-സാംസ്കാരിക സംഘടനയായ കെ.എ.എന്‍.ജി 27 വര്‍ഷം
പിന്നിടുമ്പോള്‍ സംഘടനയുടെ ജീവനാഡിയായി ബിസിനസുകാരനായ ദിലീപ് വര്‍ഗീസ്
മുന്‍നിരയിലും പിന്‍നിരയിലും പ്രവര്‍ത്തിക്കുന്നു. സംഘടനയുടെ വളര്‍ച്ചയില്‍
നിര്‍ണ്ണായക പങ്കുവഹിച്ച ദിലീപ്, ഇപ്പോള്‍ കേരളാ ഹൗസ് എന്ന ആശയത്തിന്
പിന്തുണയുമായി കടന്നുവന്നിരിക്കുന്നു.
1960 മുതല്‍ കുടിയേറിപ്പാര്‍ത്ത
ന്യൂജേഴ്സിയിലെ മലയാളികളുടെ എക്കാലത്തേയും സ്വപ്നമായ കേരളാ ഹൗസ് ഇപ്പോഴത്തേയും
വരും വര്‍ഷങ്ങളിലേയും ഭാരവാഹികള്‍ക്ക് സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് ഉറച്ച്
വിശ്വസിക്കുകയും അതിനായി കെ.എ.എന്‍.ജി നടത്തുന്ന ജോക്ക്പോട്ട് ഷോയുടെ
സ്പോണ്സര് ആയി ദിലീപ് വര്‍ഗീസ് കടന്നുവരുകയും ചെയ്തു.
നിരന്തരമായ
പരിശ്രമത്തിലൂടെ കണ്‍സ്ട്രക്ഷന്‍ രംഗത്ത് സ്വന്തമായ സാമ്രാജ്യം കെട്ടിപ്പെടുത്ത
എന്‍ജിനീയറിംഗ് ബിരുദധാരിയായ ദിലീപ് വര്‍ഗീസ്, സാംസ്കാരിക സംഘടനകളുടെ
വളര്‍ച്ചയ്ക്കുവേണ്ടി അതിര്‍വരമ്പുകളില്ലാത്ത സഹായ സഹകരണങ്ങളാണ് നല്‍കുന്നത്.
ന്യൂയോര്‍ക്കിലെ കേരളാ സെന്റര്‍ യാഥാര്‍ത്ഥ്യമായതില്‍ ദിലീപിന്റെ പങ്ക് ആര്‍ക്കും
വിസ്മരിക്കാനാവില്ല.
ന്യൂജേഴ്സിയിലെ പതിനായിരത്തില്‍പ്പരം മലയാളി
കുടുംബങ്ങളെ ഒരു കുടക്കീഴിലാക്കി കേരളാ ഹൗസ് എന്ന സ്വപ്നം
യാഥാര്‍ത്ഥ്യമാക്കുവാന്‍ സംഘടനാ ഭാരവാഹികള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കുമൊപ്പം
ദിലീപും മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
ന്യൂജേഴ്സിയിലെ ഫെലീഷ്യന്‍
കോളജില്‍ വെച്ച് ഏപ്രില്‍ 29-ന് വൈകുന്നേരം 4.30-നാണ് ജോക്ക്പോട്ട് ഷോ
അരങ്ങേറുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kanj.org