തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ്
വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കെ സംസ്ഥാനത്ത് ആറ് നിയമസഭാ
മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ഉറപ്പായി. കോണ്‍ഗ്രസിലെ മൂന്ന് എംഎല്‍എമാര്‍
മല്‍സരിച്ചതില്‍ മൂന്നു പേരും വിജയം ഉറപ്പിച്ചിട്ടുണ്ട്. അടൂര്‍ പ്രകാശ്, ഹൈബി
ഈഡന്, കെ മുരളീധരന് എന്നിവരാണ് വിജയം
ഉറപ്പിച്ചത്.
എല്‍ഡിഎഫില്‍
നിന്നും മല്‍സരിച്ചവരില്‍ അരൂര്‍ എംഎല്‍എ എ എം ആരിഫും ഇതിനോടകം വിജയം
ഉറപ്പിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ 30000 ത്തോളം വോട്ടുകള്‍ മാത്രം എണ്ണാനിരിക്കെ
ഇവിടെ 13000 വോട്ടുകളുടെ വ്യക്തമായ ലീഡ് ആരിഫ് നേടിക്കഴിഞ്ഞു.
ഇതോടെ
വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ എംപിമാരായി
തിരഞ്ഞെടുക്കപ്പെടുന്നതിനെ തുടര്‍ന്ന് രാജിവയ്ക്കും.
ഇതിനുപുറമേ കെ എം മാണിയുടെ
നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാലായിലും അബ്ദു റസാഖിന്റെ നിര്യാണത്തെ
തുടര്‍ന്ന് ഒഴിവുവന്ന മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് നടക്കും.