ഡല്‍ഹി : 17 മത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് 59 മണ്ഡലങ്ങളിലായി പുരോഗമിക്കുമ്ബോള്‍ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . ട്വിറ്ററിലൂടെയാണ് രാഹുല്‍ അവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചത്.
''ഇന്ന് തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെതും അവസാനത്തേതുമായ ഘട്ടമാണ്. സ്ഥാനാര്‍ത്ഥികളായി മാത്രമല്ല, അര്‍പ്പണ ബോധമുള്ള വോട്ടര്‍മാരായും നമ്മുടെ അമ്മമാരും സഹോദരിമാരും ഈ തെരഞ്ഞെടുപ്പില്‍ മുഖ്യ പങ്കുവഹിച്ചു. അവരുടെ ശബ്ദം കേള്‍ക്കേണ്ടതുണ്ട്. അവര്‍ക്ക് എന്റെ സല്യൂട്ട് .'' രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചു.
ഏകീകൃത രാജ്യം ,തുല്യ അവസരങ്ങള്‍, ബഹുമാനം,എന്നിവ ആവശ്യപ്പെടുന്ന സ്ത്രീകളുടെ വീഡിയോയും രാഹുല്‍ കുറിപ്പിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്.