ഫ്രാങ്ക്ഫര്‍ട്ട് : ലോക കാലാവസ്ഥാ വ്യതിയാനം മൂലം വളരെയേറെ അപകടകാരിയായ
ഏഷ്യന്‍ ടൈഗര്‍ കൊതുക് യൂറോപ്പില്‍ വ്യാപിച്ച് വരുന്നതായി ഇംഗ്ലണ്ട്
-ബെല്‍ജിയം എന്നിവിടങ്ങളില്‍ റോയല്‍ സൊസൈറ്റി നടത്തിയ ഗവേഷണത്തില്‍
കണ്ടെത്തി. യൂറോപ്പില്‍ നോര്‍ത്ത് വെസ്റ്റ് പ്രദേശങ്ങളിലും, ബാള്‍ക്കന്‍
രാജ്യങ്ങളിലുമാണ് കൂടുതലായി ഈ ടൈഗര്‍ കൊതുകുകളെ കണ്ടത്.
പകര്‍ച്ചവ്യാധികളായ
ഡെങ്കി പനി, ചിക്കന്‍ഗുനിയാ എന്നീ രോഗങ്ങള്‍ ഈ ടൈഗര്‍ കൊതുകുകള്‍ വളരെ
പെട്ടെന്ന് പടര്‍ത്തും. ഈ വര്‍ഷം ശൈത്യകാലത്ത് കൂടുതല്‍ സമയം കുറഞ്ഞ
തണുപ്പും മ്യുദുവായ കാലാവസ്ഥയും ആയിരുന്നതു കൊണ്ടാണ് ഈ ഏഷ്യന്‍ ടൈഗര്‍
കൊതുകുകള്‍ യൂറോപ്പില്‍ എത്തിയതെന്ന് റോയല്‍ സൊസൈറ്റിയുടെ ഗവേഷണം പറയുന്നു.
ബെനെലക്സ് (ബല്‍ജിയം, ലക്സംബൂര്‍ഗ്, ഹോളണ്ട്) രാജ്യങ്ങളിലും,
ജര്‍മനിയിലിലെ ചില പ്രദേശങ്ങളിലു ഈ കൊതുകുകളുടെ വളര്‍ച്ചാ നിരക്ക്
പോസിറ്റീവ് ആയി കണ്ടെത്തി. ജനങ്ങള്‍ പൊതുവെ എല്ലാ തരം
കൊതുകുകള്‍ക്കെതിരെയും ജാഗരൂപരായിക്കാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ടൈഗര്‍ കൊതുക്