കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടത്തിനു പിന്നാലെ മലയാള സിനിമാ രംഗത്ത് ആരംഭിച്ച വനിതാ കൂട്ടായ്മയാണ് ഡബ്ല്യുസിസി. എന്നാല്‍ വനിതാ കൂട്ടായ്മയില്‍ അംഗമല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി അപര്‍ണ ഗോപിനാഥ്. എബിസിഡി എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ലഭിച്ച നടിയാണ് അപര്‍ണ ഗോപിനാഥ്.ഡബ്ല്യുസിസിയില്‍ അംഗമാകുന്നില്ലെന്നതിനും അപര്‍ണ പ്രമുഖ മാധ്യമത്തിനോട് മറുപടി പറയുന്നുണ്ട്. ഡബ്ല്യുസിസി കേരളത്തിലെ വനിതകളുടെയും അവരുടെ സംരക്ഷണത്തിനും വേണ്ടിയുള്ള സംഘടനയാണ്. താന്‍ ചെന്നൈയിലാണ് ജീവിക്കുന്നത്, കേരളത്തില്‍ വന്നു ജോലി ചെയ്യുന്നുവെന്നു മാത്രം. പുറത്തു നിന്നുള്ള ഒരാളല്ല ഇവിടെയുള്ളവര്‍ ശരിയാണോ തെറ്റാണോ എന്ന് നിര്‍ണയിക്കേണ്ടത്. അതുകൊണ്ടാണ് സംഘടനയുടെ ഭാഗമാകാത്തത്... ഇതായിരുന്നു അപര്‍ണയുടെ മറുപടി.ഡബ്ല്യുസിസി എന്ന സംഘടന മഹത്തായ കാര്യമാണ് ചെയ്യുന്നതെന്നാണ് ഞാന്‍ കരുതുന്നത്. സംഘടനയില്‍ അംഗങ്ങളായ നടിമാരുടെ പേരില്‍ ഞാനില്ലെങ്കിലും, അവരെ എതിര്‍ക്കുന്ന ആളല്ല ഞാന്‍. ഡബ്ല്യുസിസിയില്‍ അംഗമല്ലെന്ന് പറയുന്നതിന് അവര്‍ക്കെതിരാണെന്ന അര്‍ഥമില്ല. അവര്‍ക്കെതിരായി നില്ക്കാന് ഒരു കാരണവും കാണുന്നില്ല. ഇതെപ്പോഴും പറയേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നും മനസിലാവുന്നില്ല.നമ്മള് ജോലി ചെയ്യുന്ന സ്ഥലത്ത് സുരക്ഷയൊരുക്കാന്‍ ആളുകളുണ്ട് എന്നത് നല്ല കാര്യമാണ്. എനിക്കിതുവരെ സെറ്റില്‍ അരക്ഷിതാവസ്ഥ നേരിടേണ്ടിവന്നിട്ടില്ല.