Image

കേളി രാജ്യാന്തര കലാമേള വിധുപ്രതാപ്‌, ദീപ്‌തി പ്രസാദ്‌ പ്രധാന സെലിബ്രിറ്റികള്‍

ജേക്കബ്‌ മാളിയേക്കല്‍ Published on 24 April, 2012
കേളി രാജ്യാന്തര കലാമേള വിധുപ്രതാപ്‌, ദീപ്‌തി പ്രസാദ്‌ പ്രധാന സെലിബ്രിറ്റികള്‍
സൂറിച്ച്‌: കേളി രാജ്യാന്തര കലാമേളയില്‍ പ്രശസ്‌ത ഗായകന്‍ വിധു പ്രതാപും അവതാരകയും ടെലിവിഷന്‍ താരവുമായ ദീപ്‌തി പ്രസാദും മുഖ്യ സെലിബ്രിറ്റികകളായിരിക്കും. മെയ്‌ 18,19 തിയതികളില്‍ നടക്കുന്ന കലാമേളയുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നുവെന്ന്‌ ജനറല്‍ കണ്‍വീനര്‍ ജോസഫ്‌ ചെന്നംപറമ്പില്‍ അറിയിച്ചു. ഇതുവരെ ഇരുന്നൂറിലധികം പേര്‍ രജിസറെര്‍ ചെയ്‌തുവെന്ന്‌ കണ്‍വീനര്‍ പറഞ്ഞു.

സൂര്യ ഇന്ത്യകലാതിലകം, കലാപ്രതിഭ സ്വര്‍ണമെഡലുകള്‍, ഫാ. ആബേല്‍ മെമ്മോറിയല്‍ ട്രോഫി തുടങ്ങി വിവിധ സമ്മാനങ്ങള്‍ കേളി കലാമേളയുടെ പ്രത്യേകതയാണ്‌. വിവിധ രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നും ഉള്ളവരാണ്‌ വിധി നിര്‍ണയിക്കുന്ന ജഡ്‌ജിംഗ്‌ പാനല്‍.

കുറ്റമറ്റ വിധിനിര്‍ണയം, ഓണ്‍ലൈന്‍ രജിസ്‌ട്രഷന്‍, മൂന്നു സ്‌റ്റേജ്‌ , രണ്ടു ദിനം മുഴുനീളപ്രോഗ്രാമുകള്‍ കൂടാതെ വര്‍ണശബളമായ ക്ലോസിംഗ്‌ സെറിമണി ഇവയെല്ലാം കലാമേളയെ ശ്രദ്ധേയമാക്കുന്നു.ഈ വര്‍ഷം ബിഗ്‌ ഷെഫ്‌ നൗഷാദും കൂട്ടരും ഒരുക്കുന്ന കേരള വിഭവങ്ങളുടെ ഭക്ഷ്യമേള കലാമേളയോടൊപ്പം ഉണ്ടാകും.

പ്രശസ്‌ത സംഗീത സംവിധായകനും ഗാനരചയിതാവും, നിര്‍മാതാവുമായ സണ്ണി സ്‌റീഫന്‍ നേതൃത്വം നല്‍കുന്ന `മ്യുസിക്‌ മെസ്സേജ്‌' നിര്‍മിക്കുന്ന യൂറോപ്പ്യന്‍ പശ്ചാത്തലമുള്ള വീഡിയോ ആല്‍ബ ത്തി ലേ ക്ക്‌ കലാകാരികളില്‍ നിന്നും കലാകാരന്മാരില്‍ നിന്നും സംഗീതം, നൃത്തം എന്നീ ഇനങ്ങളില്‍ മികവു പുലര്‍ത്തുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും.

കലാമേള രജിസ്‌ട്രഷന്‍ ഏപ്രില്‍ മുപ്പതു വരെ ഓണ്‍ ലൈനില്‍ ചെയ്യാവുന്നതാണ്‌ (വെ.വെ.വെ.കലാമേള.കോം. ഇന്ത്യന്‍ എംബസി (ബേണ്‍), സൂര്യ ഇന്ത്യ , എന്നിവരുടെ സഹകരണത്തോടെയാണ്‌ എല്ലാ വര്‍ഷവും ഈ രാജ്യാന്തര യുവജനോല്‍സവം നടത്തപ്പെടുന്നത്‌.

കേരളത്തിലെ കലാ സാംസ്‌കാരിക രംഗത്ത്‌ മികവ്‌ പുലര്‍ത്തുന്ന വ്യക്തികള്‍ക്ക്‌ കേളി ഏര്‍പ്പെടുത്തിയ കലാ പുരസ്‌കാരത്തിന്‌ ഈ വര്‍ഷം വിധു പ്രതാപ്‌ അര്‍ഹനായി. പ്രസ്‌തുത പുരസ്‌കാര ധാനകര്‍മ്മം കലാമേള വേദിയില്‍ നിര്‍വഹിക്കുന്നതായിരിക്കും.
കേളി രാജ്യാന്തര കലാമേള വിധുപ്രതാപ്‌, ദീപ്‌തി പ്രസാദ്‌ പ്രധാന സെലിബ്രിറ്റികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക