ന്യൂഡല്‍ഹി: കണക്കെടുപ്പ് നടക്കുന്ന തിരുവനന്തപുരം ശ്രി പത്മനാഭസ്വാമി
ക്ഷേത്രത്തിലെ കണ്ടെടുത്ത അമൂല്യ വസ്തുക്കളുടേയും കണക്കെടുപ്പിന്റേയും ദൃശ്യങ്ങള്‍
വീഡിയോയില്‍ പകര്‍ത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിധിശേഖരത്തെ കുറിച്ച്
നിരവധി വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞതിന്
ശേഷം ഇത്തരം അമൂല്യശേഖരങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമങ്ങള്‍
പാസാക്കുമെന്ന് കോടതി അറിയിച്ചു. നിധിശേഖരം തല്‍ക്കാലത്തേക്ക് മ്യൂസിയത്തില്‍
സൂക്ഷിക്കാനും ബാക്കിയുള്ളവ സുരക്ഷിതമായി അറകളില്‍ തന്നെ സൂക്ഷിക്കാനുമാണ്
തീരുമാനിച്ചിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല