കൊച്ചി: സിപിഎം നേതാവ് വി.ശിവന്‍കുട്ടി നല്കിയ ഹര്ജിയിനല് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ശ്രീധരന് പിള്ള വര്‍ഗീയ ചുവയോടെ പ്രസംഗിച്ചുവെന്നു കാണിച്ച് ശിവന്‍കുട്ടി നല്കിയ ഹര്‍ജിയിലാണ് നടപടി.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ ആറ്റിങ്ങലില്‍ നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. സംഭവത്തില്‍ ശ്രീധരന് പിള്ളക്കെതിരെ കേസ് എടുത്തതായി ആറ്റിങ്ങല്‍ പോലീസ് കോടതിയെ അറിയിച്ചു.ഇതേവിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ശിവന്‍കുട്ടി പരാതി നല്‍കിയിരുന്നു.